അമ്പലവയല്‍: സദയം ചാരിറ്റബിള്‍ ട്രസ്റ്റ് സത്യസായി സേവാ സംഘടനയുമായി ചേര്‍ന്ന് അമ്പലവയല്‍ ചീനപ്പുല്ല് കോളനിയിലെ കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ കിറ്റ് നല്‍കി. ആണ്ടൂര്‍ ചീന്നപ്പുല്ല് അഗ്രോ ക്ലിനികില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍പി.കെ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സദയം വര്‍ക്കിങ്ങ് വൈസ് പ്രസിഡന്റ് വി.പി, സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍,സത്യസായി പ്രസിഡന്റ് ബാബു കട്ടയാട്, സദയം വയനാട് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.ശശിധരന്‍ പി.എം.അരവിന്ദന്‍, കെ ജെ.ജോസഫ്, പുഷ്പരാജന്‍ ചീനപ്പുല്ല്,എം.പ്രമീളാ നായര്‍, സീനഭായ് ടീച്ചര്‍, കെ.എം.പുഷ്പലത, എഡിഎസ് പ്രസിഡന്റ് രമാദേവി, പി.ശിവപ്രസാദ്, പി.ജിതേഷ് , കെ.സുമാലിനിഎന്നിവര്‍ സംസാരിച്ചു.
സദയത്തിന്റെ സ്‌നേഹമീ കുപ്പായം പദ്ധതി പ്രകാരം വസ്ത്രങ്ങളും ജീവാമൃതം പദ്ധതി പ്രകാരം മരുന്നും വിതരണം ചെയ്തു.
ഒമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന സദയം കഴിഞ്ഞ മാസം വയനാട്ടില്‍ ഒഴലക്കൊല്ലി കോളനിയിലും കുന്ദമംഗലത്തും സൗജന്യ സ്‌കൂള്‍ കിറ്റ് നല്‍കിയിരുന്നു.