കൂന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 3 ന് നടക്കും. വോട്ടെണ്ണൽ : 4 ന് 10 മണിക്ക് നടക്കുo.
നോമിനേഷൻ സ്വീകരിക്കൽ ഓഗസ്റ്റ് 9 മുതൽ 16 വരെയും സൂക്ഷ്മ പരിശോധന 17 നും നടക്കും. പിൻവലിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 19 ആണ്. പെരുവയൽ ഗ്രാമ പഞ്ചായത്തിലെ 2 ,7,8,9,10,11,12,13 വാർഡുകൾ ഉൾക്കൊള്ളുന്നതാണ് ഡിവിഷൻ . രമ്യ ഹരിദാസ് പാർലമെൻറ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഒഴിവ് വന്നത്. 1540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ UDF ജയിച്ചത്.നിലവിൽ ഇരു മുന്നണികൾക്കും 9 വീതം അംഗങ്ങളുള്ള ബ്ലോക്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. 5 ഗ്രാമ പഞ്ചായത്ത് വാർഡുകൾ യു.ഡി.എഫിന്റെയും 3 വാർഡുകൾ എൽ.ഡി .എഫിന്റെയുo കൈവശമാണുള്ളത്.പുതുക്കിയ വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇന്ന് കൂടി പേര് ചേർക്കാൻ അവസരമുണ്ട്. 1135 പേരാണ് തൊട്ടു മുമ്പ് നൽകിയ അവസരം ഉപയോഗപ്പെടുത്തി പുതുതായി പട്ടികയിൽ ചേർന്നത്. 713 പേരെ നീക്കം ചെയ്തു.
പുവ്വാട്ടുപറമ്പ് ബ്ലോക്ക് ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് സെപ്തംബർ 3 ന്
