Kerala

അരൂരില്‍ ജി സുധാകരന്റെ പൂതന പരാമര്‍ശം തിരിച്ചടിയായി; സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തല്‍

അരൂരില്‍ പൂതന പരാമര്‍ശം അരൂരില്‍ തിരിച്ചടിയായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തല്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ജി സുധാകരന്‍ നടത്തിയ പൂതന പരാമര്‍ശം തിരിച്ചടിയായെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍. ഷാനിമോള്‍ ഉസ്മാനെതിരായ കേസും അനവസരത്തിലുള്ളതായി. വിശദമായ പരിശോധന അരൂരിലെ തോല്‍വിയില്‍ നടത്തണമെന്നാണ് ജില്ലാ നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് ചിലര്‍ വളച്ചൊടിച്ചുവെന്നാണ് ജി സുധാകരന്റെ നിലപാട്. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി വിശ്വാസി പ്രതിച്ഛായ സൃഷ്ടിക്കാന്‍ നടത്തിയ പ്രസ്താവനകള്‍ ഗുണം ചെയ്തില്ല. യുഡിഎഫിന് അനുകൂലമായി ന്യൂനപക്ഷ ഏകീകരണമുണ്ടായി. […]

Kerala

വട്ടിയൂര്‍ക്കാവും കോന്നിയും ഉറപ്പിച്ച് എല്‍ഡിഎഫ്; മഞ്ചേശ്വരത്തും എറണാകുളത്തും് യുഡിഎഫ്; അരൂരില്‍ പോരാട്ടം ശക്തം

തിരുവനന്തപുരം; കേരളം ഏറെ പ്രതീക്ഷയോടെ കാത്തുനിന്ന ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രം വ്യക്തം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വട്ടിയൂര്‍ക്കാലും കോന്നിയിലും എല്‍ഡിഎഫും മറ്റു മൂന്നിടത്തും യുഡിഎഫും മുന്നേറുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം.സി. കമറുദ്ദീന്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തി വിജയം ഉറപ്പിച്ചിരിക്കുന്നത്. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുമ്പോള്‍ കോന്നിയിലും എല്‍ഡിഎഫ് അട്ടിമറിയോടെ വിജയം ഉറപ്പിച്ചിരിക്കുകയാണ്. എല്‍ഡിഎഫിന്റെ മണ്ഡലമായ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ ലീഡ് ചെയ്യുമ്പോള്‍ എറണാകുളത്ത് യുഡിഎഫിന്റെ ടി. ജെ. വിനോദ് […]

Kerala

അരൂര്‍ സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. റോഡ് നിര്‍മാണവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലിയും തടസപ്പെടുത്തി എന്നാണ് കേസ്. എരമല്ലൂര്‍-എഴുപുന്ന റോഡ് നിര്‍മാണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പിഡബ്ല്യുഡി എന്‍ജിനീയര്‍ നല്‍കിയ പരാതിയിലാണ് അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. പിഡബ്ല്യൂഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലപ്പുഴ എസ്പിക്കു നല്‍കിയ പരാതിയിലാണു കേസെടുത്തത്. നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണപ്രവൃത്തിയാണു ഷാനിമോള്‍ ഉസ്മാന്‍ തടസപ്പെടുത്തിയതെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. എന്നാല്‍ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ പക പോക്കുകയാണെന്നു യുഡിഎഫ് ആരോപിച്ചു. അരൂര്‍ […]

Kerala

ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

  • 30th September 2019
  • 0 Comments

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം.നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അടുത്ത മാസം 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും നടക്കും. […]

Kerala

പാലായില്‍ ഉപതെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും

  • 26th September 2019
  • 0 Comments

പാലാ; കേരളം ഉറ്റുനോക്കുന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കും. കെ.എം മാണിയുടെ തട്ടകമായ പാലായില്‍ ഇനി ആര് ഭരിക്കും എന്ന ഉത്തരത്തില്‍ നാളെ രാവിലെയോടെ ആദ്യ സൂചനകള്‍ വരും. പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ എട്ട് മണിയ്ക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. പാലാ നിയമസഭാ മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലെയും ഒരു നഗരസഭയിലെയും 176 ബൂത്തുകളിലാണ് വോട്ട് രേഖപ്പെടുത്തിയത്. 13 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍. എട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ […]

Kerala

അഞ്ചില്‍ നാലും യുവാക്കള്‍;പുതുമുഖങ്ങളുമായി സിപിഎം സ്ഥാനാര്‍ത്ഥിപട്ടിക

  • 26th September 2019
  • 0 Comments

ഉപതെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക. അഞ്ചിടങ്ങളിലും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നവര്‍. ഇതില്‍ നാലിലും യുവാക്കളാണ് മത്സരത്തിനിറങ്ങുന്നത്. വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി […]

Kerala

വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന ആരംഭിച്ചു

  • 26th September 2019
  • 0 Comments

കാക്കനാട്: എറണാകുളം ഉപതിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ സൂക്ഷ്മ പരിശോധന കളക്ടറേറ്റിൽ ആരംഭിച്ചു. 135 പോളിങ് സ്റ്റേഷനുകളിലായി നടക്കുന്ന വോട്ടെടുപ്പിന് 270 വോട്ടിങ് യന്ത്രങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്കമ്പനിയുടെ യന്ത്രങ്ങളാണിവ. ബാലറ്റ് യൂണിറ്റുകളും കൺട്രോൾ യൂണിറ്റുകളും വിവിപാറ്റ് യന്ത്രങ്ങളും പരിശോധിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പരിശോധന. സെപ്റ്റംബർ 26 വൈകുന്നേരത്തോടെ പരിശോധന പൂർത്തിയാകും.

Kerala

ഉപതെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും

  • 24th September 2019
  • 0 Comments

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഒക്ടോബര്‍ 21ന് ആണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. പ്രളയത്തില്‍ സഹായങ്ങള്‍ ചെയ്ത് ഏറെ പ്രശംസ പിടിച്ചുപറ്റിയ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്തിനാണ് വട്ടിയൂര്‍ക്കാവില്‍ മുന്‍തൂക്കം. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വികെ മധു, യുവനേതാവ് കെ.എസ്.സുനില്‍കുമാര്‍ എന്നിവരും പട്ടികയിലുണ്ട്. കോന്നിയില്‍ സി.പി.എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, എം എസ് രാജേന്ദ്രന്‍, ആലപ്പുഴയില്‍ സി ബി […]

National

കേരളത്തിലെയും ഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെയും ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

  • 21st September 2019
  • 0 Comments

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെയും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെയും തിയ്യതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21നാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ 24ന് വോട്ടെണ്ണും. ഈ മാസം 27ന് വിജ്ഞാപനം പുറത്തിറക്കും. പത്രിക സമര്‍പ്പണം ഒക്ടോബര്‍ 4 വരെയാണ്. കേരളത്തില്‍ വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ ഉപതെരഞ്ഞെടുപ്പ്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അതിനോടുള്ള പ്രതികരണമായിരിക്കും മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് എന്നാണ് വിലയിരുത്തല്‍. കേരളത്തിലും ശക്തമയ […]

Kerala

പാലാ ഉപതിരഞ്ഞെടുപ്പിന് പത്രിക സമര്‍പ്പിച്ചത് 17 പേര്‍

  • 5th September 2019
  • 0 Comments

കോട്ടയം: സെപ്റ്റംബര്‍ 23ന് നടക്കുന്ന പാലാ നിയമസഭാ നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശ പത്രിക നല്‍കിയത് 17 പേര്‍. അവസാന ദിവസമായിരുന്ന ഇന്ന്(സെപ്റ്റംബര്‍ നാല്) 12 പേര്‍ പത്രിക നല്‍കി. ആകെ 28 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ(സെപ്റ്റംബര്‍ അഞ്ച്) രാവിലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ ഏഴാണ്.

error: Protected Content !!