ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും

0
162

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ നാമനിര്‍ദേശപത്രിക സമര്‍പ്പണത്തിനുള്ള സമയം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി വരെയാണ് പത്രിക സമര്‍പ്പണത്തിനുള്ള സമയം.നാളെയാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ മൂന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി.

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്തും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറും രാവിലെ 11 മണിക്ക് പത്രിക സമര്‍പ്പിക്കും. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എസ് സുരേഷ് ഉച്ചയോടെയാകും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

അടുത്ത മാസം 21 നാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 24നും നടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ മണ്ഡലങ്ങളിലെല്ലാം പ്രചാരണം സജീവമായിക്കഴിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പ് റിസള്‍ട്ട് വന്നതോടെ വരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ മുന്നണികള്‍ക്കെല്ലാം നിര്‍ണായകമാണ്. പാലായിലെ തരംഗം മറ്റു മണ്ഡലങ്ങളിലെല്ലാം വ്യാപിക്കും എന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്. എന്നാല്‍ പാലായിലെ അപ്രതീക്ഷിത തോല്‍വിയില്‍ നിന്ന് കരകയറാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. രണ്ട് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളതിനാല്‍ മികച്ച പ്രകടനത്തില്‍ കുറഞ്ഞതൊന്നും എന്‍ഡിഎയും പ്രതീക്ഷിക്കുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here