Kerala

ഒഴിയാമെന്ന് ഉടമകള്‍; മരട് ഫ്‌ളാറ്റുടമകളുടെ നിരാഹാരം അവസാനിച്ചു

കൊച്ചി: മരട് ഫ്‌ളാറ്റില്‍ താമസക്കാര്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. ജില്ലാ കളക്ടറും സബ്കളക്ടറും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ ഫ്ളാറ്റുകള്‍ ഒഴിഞ്ഞുപോകാമെന്നും എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ച ശേഷമാണ് നിരാഹാരം അവസാനിപ്പിച്ചത്.

മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫ്ളാറ്റുടമകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്ളാറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാണെന്നും ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.
പ്രാഥമിക നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കണം, ഒഴിയാന്‍ കൂടുതല്‍ സമയം അനുവദിക്കണം, വൈദ്യുതിയും വെള്ളവും പുനഃസ്ഥാപിക്കണം,പുതിയ താമസസൗകര്യം എവിടെയാണെന്ന് ബോധ്യപ്പെടുത്തണം, അതിനുള്ള വാടക സര്‍ക്കാര്‍ നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മരടിലെ ഫ്ളാറ്റ് ഉടമകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നിരാഹാരസമരം ആരംഭിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!