കാരന്തൂർ : നവ കാലത്ത് പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കണം, അതിലൂടെ മാത്രമേ പുതിയ തലമുറയ്ക്ക് വഴി കാണിക്കാനാകൂ. നാടിന്റെ വളർച്ചക്ക് അനുസരിച്ച് രൂപപ്പെടുന്ന മലിനീകരണങ്ങൾ തടയേണ്ടതും നൂതന മാർഗ്ഗങ്ങളിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കപ്പെടേണ്ടതും നാടിന്റെ ആവശ്യമാണ്. പുതിയ സാങ്കേതിക വിദ്യയിലൂടെ മാലിന്യ നിർമാർജന രംഗത്ത് ഗവേഷണപരമായ സമീപനം വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് കുന്ദമംഗലം നിയോജകമണ്ഡലം എംഎൽഎ എം എ റസാക്ക് മാസ്റ്റർ പറഞ്ഞു. മർകസ് ഹയർസെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്‌കീം സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ കാമ്പയിൻ ”പുതുനാമ്പുകൾ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മർക്കസു സഖാഫത്തി സുന്നിയ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യാതിഥിയായിരുന്നു. മർകസ് അക്കാഡമിക് ഡയറക്ടർ ഉനൈസ് മുഹമ്മദ്, മർകസ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ മൂസക്കോയ എം, മർകസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ, മർകസ് ഹയർസെക്കണ്ടറി സ്കൂൾ പിടിഎ പ്രസിഡണ്ട് ഷമീം കെ കെ, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ കലാം, എന്നിവർ സംബന്ധിച്ചു. എസ് ശിഹാബുദ്ധീന്റെ അധ്യക്ഷതയിൽ എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി സ്വാഗതവും ആബിദ് റഹ്‌മാൻ നന്ദിയും പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കണം : എം എ റസാഖ് എംഎൽഎ

