ഉപതെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ കളത്തിലിറക്കി സിപിഐഎം സ്ഥാനാര്‍ത്ഥിപ്പട്ടിക. അഞ്ചിടങ്ങളിലും നിയമസഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്നവര്‍. ഇതില്‍ നാലിലും യുവാക്കളാണ് മത്സരത്തിനിറങ്ങുന്നത്.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത്, കോന്നില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജനീഷ് കുമാര്‍, അരൂരില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ മനു സി പുളിക്കല്‍, എറണാകുളത്ത് യുവ അഭിഭാഷകന്‍ മനു റോയ്, മഞ്ചേശ്വരത്ത് സി.പി.ഐ.എം ജില്ലാ കമ്മറ്റിയംഗം എം. ശങ്കര്‍ റായി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വാര്‍ത്താസമ്മേളനത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചത്.

