Local

അറയിപ്പുകള്‍

ജില്ലാ ആസൂത്രണ സമിതി യോഗം

ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ 30 ന് വൈകീട്ട് മൂന്ന് മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

ജില്ലാ വികസനസമിതി യോഗം 

ജില്ലാ വികസന സമിതി യോഗം സെപ്തംബര്‍ 28 ന് രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.

ഐ.എച്ച്.ആര്‍ഡി സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യുട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യുട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ (2018, 2010,2011 സ്‌കീമുകള്‍) ഡിസംബറില്‍ നടത്തും.  വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഒക്ടോബര്‍ 16 വരെ ഫൈന്‍ കൂടാതെയും ഒക്ടോബര്‍ 19  വരെ 100 രൂപ ഫൈനോടുകൂടിയും  രജിസ്റ്റര്‍ ചെയ്യാം. ടൈംടേബിള്‍ നവംബര്‍ രണ്ടാം വാരത്തില്‍ പ്രസിദ്ധീകരിക്കും. അപേക്ഷാഫോം സെന്ററുകളില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ www.ihrd.ac.in ലഭ്യമാണ്.

കുവൈറ്റില്‍ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍സൗജന്യ നിയമനം

ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ വനിതകളെ നോര്‍ക്ക റൂട്ട്‌സ്  മുഖാന്തിരം തെരഞ്ഞെടുത്ത് അല്‍ദുര കമ്പനി വഴി കുവൈറ്റില്‍ നിയമനം നല്‍കും. ശമ്പളം 110 കെ.ഡി (ഏകദേശം 25,000രൂപ). തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്.  നോര്‍ക്ക റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്. സപ്തംബര്‍ 28 ന്  ശനിയാഴ്ച 10 മണിമുതല്‍ നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്  ആന്റ് ഡെവലപ്പ്‌മെന്റ് നടത്തുന്ന പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗാമില്‍  താല്‍പര്യമുള്ളവരെ അഭിമുഖത്തിലൂടെ തെരഞ്ഞെടുക്കും. 30 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ വിശദമായ ബയോഡാറ്റ, ഫുള്‍ സൈസ് ഫോട്ടോ, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവയുമായി നെടുംങ്കണ്ടം പഞ്ചായത്ത് ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770544, 18004253939. 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്ന പെന്‍ഷണര്‍മാര്‍  (ഓണം പെന്‍ഷന്‍ 3600 രൂപ ലഭിക്കാത്തവര്‍) ലൈഫ് സര്‍ട്ടിഫിക്കറ്റ് ഫിഷറീസ് ഓഫീസില്‍ സെപ്റ്റംബര്‍ 28ന് വൈകിട്ട് 5 മണിക്കകം ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റ് നല്‍കാത്തവര്‍ക്ക് തുടര്‍ന്നുള്ള പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് മത്സ്യ ബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
മന്ത്രി എ.കെ ശശീന്ദ്രന്‍ ജില്ലയില്‍ 
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (സപ്തംബര്‍ 26) രാവിലെ 9.30 ന് കക്കോടി പടിഞ്ഞാറ്റുമുറി എല്‍.പി സ്‌കൂളില്‍ പാഠം ഒന്ന് പാടത്തേക്ക് -കൃഷിവകുപ്പിന്റെ പദ്ധതി — ജില്ലാതല ഉദ്ഘാടനം.  
2 മണിക്ക് ഗസ്റ്റ് ഹൗസില്‍  പാവങ്ങാട്-കോരപ്പുഴ റോഡ് പ്രവൃത്തി യോഗം. നാളെ ( സപ്തംബര്‍ 27) 2 മണിക്ക് ഗസ്റ്റ് ഹൗസില്‍ എം.എല്‍.എ ഫണ്ട് – ജലസേചന വകുപ്പുമായി ബന്ധപ്പെട്ട അവലോകന യോഗം എന്നീ പരിപാടികളില്‍ പങ്കെടുക്കും.

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് – ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ – ജില്ലയിലെ ഗവ/എയ്ഡഡ് സ്‌കൂളുകള്‍ ഹാജരാക്കണം 

                           പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ പ്രധാനാദ്ധ്യാപകര്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ 2019 ഒക്ടോബര്‍ 15 ന് മുന്‍പെ ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0495 2377786, 2377796.
ക്ഷേമനിധി കുടിശ്ശിക കാലാവധി നീട്ടി

കേരള  കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കോഴിക്കോട്, വയനാട് ജില്ലകളില്‍ ക്ഷേനിധി കുടിശ്ശിക വരുത്തിയ ലൈസന്‍സികള്‍ക്ക് കുടിശ്ശിക അടച്ചു തീര്‍ക്കാന്‍ നടപ്പിലാക്കിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി  നവംബര്‍ 22  വരെ നീട്ടി. ഒക്ടോബര്‍ 26 വരെയുള്ള കുടിശ്ശികകള്‍ക്ക് പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ മൂന്നില്‍ രണ്ട് ഭാഗം ഇളവ് ചെയ്തും, ഒന്നിലധികം ലൈസന്‍സികള്‍ ഉള്ളതും   ആളുകള്‍  മരണപ്പെട്ടതുമായ കുടിശ്ശിക കേസുകളില്‍ പലിശയിനത്തില്‍ നിലവില്‍ അടയ്ക്കാനുള്ള തുകയുടെ 10 ശതമാനം മാത്രം അടച്ചും കുടിശ്ശിക തീര്‍ക്കാം. ക്ഷേമനിധി ബോര്‍ഡിന്റെ ഈസ്റ്റ്ഹില്ലിലുള്ള ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ച് കുടിശ്ശികക്കാര്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം കുടിശ്ശിക അടച്ചു തീര്‍ക്കാം.ഫോണ്‍ നമ്പര്‍:  04952384355


Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!