Kerala kerala Trending

2026ലെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം എം മുകന്ദന്

2026 ഒഎന്‍വി സാഹിത്യ പുരസ്‌കാരം പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം മുകന്ദന്. മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. എം ലീലാവതി, ശ്രീ പ്രഭാവര്‍മ്മ, ശ്രീ ആലംകോട് ലീലാകൃഷ്ണന്‍, എന്നിവരുള്‍പ്പെടുന്ന കമ്മിറ്റി ഏകകണ്ഠമായാണ് എം.മുകുന്ദനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.

മലയാള കഥാ, നോവല്‍ സാഹിത്യ രംഗത്ത് ഭാവുകത്വപരമായ മാറ്റം സൃഷ്ടിക്കുന്നതില്‍ നടുനായകനായി നിന്ന സാഹിത്യകാരനാണ് എം മുകുന്ദനെന്ന് ജൂറി വിലയിരുത്തി. മയ്യഴിപ്പുഴയുടെ കഥാകാരനായി മലയാളമനസ്സില്‍ അടയാളപ്പെടുത്തപ്പെട്ട എം മുകുന്ദന്‍ മലയാളത്തിന്റെ, അതിലുപരി രാജ്യത്തിന്റെ തന്നെ അതിപ്രമുഖ കഥാകാരന്മാരുടെ നിരയില്‍ സ്ഥാനം നേടി. സാഹിത്യരംഗത്തെ സമഗ്ര വ്യക്തിത്വത്തിന്റെ ഉടമയായ എം മുകുന്ദനെ, ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായി ജൂറി ഏകകണ്ഠമായി കണ്ടെത്തുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!