കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുമെന്നു കാലാവസ്ഥാവകുപ്പ്. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കേരളതീരത്തും അറബിക്കടലിന്റെ വടക്ക്, മധ്യ, തെക്കുപടിഞ്ഞാറുഭാഗങ്ങളിലും മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.