റെയില്‍വേ സ്റ്റേഷനിലെ കെട്ടിടം ഇടിഞ്ഞ സംഭവം ഗുരുതര സുരക്ഷാ വീഴ്ച; കാലിക്കറ്റ് ചേംബര്‍
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവര്‍ ഇടിഞ്ഞുവീണ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്റ്റേഷനിലെ പഴക്കമേറിയ കെട്ടിടങ്ങളുടെയും മറ്റ് നിര്‍മ്മിതികളുടെയും സുരക്ഷയെക്കുറിച്ച് സമഗ്ര പരിശോധന നടത്തി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങള്‍ ഉടന്‍ പൊളിച്ചുമാറ്റി, ആധുനിക സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്നും നിലവില്‍ പുരോഗമിക്കുന്ന സ്റ്റേഷന്‍ നവീകരണം […]









