കോഴിക്കോട്: ച്യൂയിംഗം ക്ലാസ്സിൽ ചവച്ചതിന് വിദ്യാർഥികളെ അധ്യാപകൻ മർദിച്ചതായി പരാതി.കോഴിക്കോട് സ്കൂളിലെ വിദ്യാർഥികൾക്ക് ആണ് മർദനമേറ്റത്. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾ ചികിത്സ തേടി.
അകാരണമായി അധ്യാപകൻ മർദിക്കുകയായിരുന്നുവെന്ന് വിദ്യാർഥികളിൽ ഒരാളായ ഷാർബിൽ ഗിരീഷ് പറഞ്ഞു. മർദനത്തില്‍ വിദ്യാർഥിയുടെ കൈക്ക് പരിക്കേറ്റു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് മോശമായി പെരുമാറിയെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.

