ഓമശ്ശേരി: ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും അംഗനവാടി ടീച്ചറുമായിരുന്ന കല്‍പ്പള്ളിച്ചാലില്‍ പിപി ആമിന ടീച്ചര്‍ (58 വയസ്സ്) നിര്യാതയായി.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാത്രി പന്ത്രണ്ട് മണിയോടേയാണ് മരണപ്പെട്ടത്.
സിപിഐഎം ഓമശ്ശേരി ലോക്കല്‍ കമ്മറ്റി അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ ഓമശ്ശേരി ഏരിയ വൈസ്പ്രസിഡണ്ടു കൂടിയായ KC അബ്ദുറഹിമാനാണ് ഭര്‍ത്താവ്.
മക്കള്‍: ആയിശ, റസ് ലീന,
മരുമക്കള്‍: മുനീര്‍, അബ്ദുസമദ്.
1996 ലും 2001 ലും ഓമശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഇടത് പക്ഷമെമ്പറായും അതില്‍ അഞ്ച് വര്‍ഷം പഞ്ചായത്ത് പ്രസിഡണ്ട് പദവിയും വഹിച്ചിട്ടുണ്ട്,
ഓമശ്ശേരി,പാറോല്‍, മുടൂര്‍, കോടഞ്ചേരി, അമ്പലത്തിങ്ങല്‍ എന്നിങ്ങനെ ഒട്ടനവധി അംഗനവാടികളില്‍ വിവിധ വര്‍ഷങ്ങളില്‍
സേവനമനുഷ്ടിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഘലകളിലും നാട്ടുകാര്‍ക്കിടയിലും എക്കാലത്തും സൗഹൃദത്തിന്റെ സ്‌നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങാന്‍ ആമിന ടീച്ചര്‍ക്ക് സാധിച്ചിരുന്നു.
മയ്യിത്ത് നിസ്‌കാരം (06/08/2019 ന്) ഇന്ന് ഉച്ചക്ക് 01:15 PM ന് താഴേ ഓമശ്ശേരി ജുമാമസ്ജിദിലും
01: 45 PM ന് ചോലക്കല്‍ ജുമാ മസ്ജിദിലും വെച്ച് നടക്കും