Local

ശക്തമായ കാറ്റില്‍ കെട്ടിടത്തിന് മുകളിലെ ഷീറ്റുകള്‍ പാറി റോഡില്‍: അപകടം ഒഴിവായി

കുന്ദമംഗലം: ശക്തമായ കാറ്റിലും മഴയിലും കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ കൊമേഴ്‌സല്‍ കെട്ടിടത്തിന്റെ ഷീറ്റുകള്‍ പാറി ഹൈവെ റോഡിലേക്ക് വീണു. ഏകദേശം 1000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലെ ഷീറ്റാണ് പാറിപ്പോയത്. കെട്ടിടത്തിന് മുകളില്‍ പൈപ്പുകളും മറ്റ് സാധനങ്ങളും ഷീറ്റിനോടൊപ്പം കാറ്റില്‍ റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. ആ സമയം വാഹനങ്ങളുടെ മുകളില്‍ വീഴാഞ്ഞതിനാല്‍ അപകടം ഒഴിവായി. ഈ കെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററും പിഎസ്സസി കോച്ചിങ് സ്ഥാപനവുമെല്ലാം പ്രവര്‍ത്തിച്ച് പോന്നിരുന്നു.

News

നഗരത്തിലെ ഓടകള്‍ വൃത്തിയാക്കാനും തെരുവുവിളക്കുകള്‍ നന്നാക്കാനും ജില്ലാ കലക്ടറുടെ ഉത്തരവ്

നിഷ്‌ക്രിയത്വം മൂലം അപകടമുണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിറോഡില്‍ കുഴികള്‍ കണ്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിക്കാം– ഫോണ്‍ — 9446538900 ജനങ്ങളുടെ ജീവനു ഭീഷണിയായും രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും കോഴിക്കോട് നഗരത്തിലെ റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടാകുന്നത് തടയാന്‍ നഗരത്തിലെ മുഴുവന്‍ ഓടകളും ഉടനടി വൃത്തിയാക്കുന്നതിന്  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.  കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ നഗരത്തിലെ ഓടകള്‍ നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതും തുറന്ന മാന്‍ഹോളുകളും പൊട്ടിപ്പൊളിഞ്ഞ ഓടകളും കത്താത്ത തെരുവു […]

Kerala

കനത്ത മഴ: ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴക്കെടുതി നേരിടാന്‍ ദേശീയ ദുരന്തനിവാരണസേനയെ വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിലാണ് തീരുമാനം. ദുരന്ത നിവാരണ സേനയുടെ 10 യൂണിറ്റിനെ വിളിക്കാനാണ് തീരുമാനം. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. മഴ ശക്തമായതോടെ വടക്കന്‍ കേരളത്തിലും ഇടുക്കിയിലും പല സ്ഥലത്തും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്, നിലമ്പൂര്‍ ടൗണ്‍ വെള്ളത്തില്‍ മുങ്ങി. നിരവധി ഇടങ്ങളില്‍ ഉരുള്‍ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായിട്ടുണ്ട്. മലപ്പുറം, വയനാട്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴയും നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

News

എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു

ലോക മുലയൂട്ടല്‍ വാര സമാപനത്തോടനുബന്ധിച്ചു കുന്നമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിലെ NSS വളണ്ടിയര്‍മാര്‍ കുന്നമംഗലം ബസ് സ്റ്റാന്‍ഡില്‍ ‘ഫ്ലാഷ് മോബ്’ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍, കുന്ഗമംഗലം എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കൃഷ്ണന്‍ ഒ.പി, ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Trending

മഴ വില്ലനായി: കുന്ദമംഗലത്ത് ബാങ്കുകളടക്കം പ്രവര്‍ത്തനം അവതാളത്തില്‍

കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവാതെ ബുദ്ധിമുട്ടിലായി. പല സ്ഥലങ്ങളിലും എടിഎം സംവിധാനവും തകരാറിലായതെടെ പണം എടുക്കാനോ നിക്ഷേപിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. വലിയ പെരുന്നാള്‍ വരാനിരിക്കെയുണ്ടായ ഈ തകരാര്‍ കച്ചവടക്കാരുള്‍പ്പെടെയുള്ളവരെയും ബാധിച്ചിട്ടുണ്ട്. കുന്ദമംഗലത്തെ കോഴിക്കടകളില്‍ പോലും വൈദ്യുതി ഇല്ലാത്തത് കച്ചവടത്തെ ഏറെ ബാധിച്ചു. തുണിക്കടകളിലും ഏറെ ബാധിച്ചിട്ടുണ്ട്. മഴ ശക്തിയായതോടെ ആളുകള്‍ വീടുവിട്ട് ഇറങ്ങാത്തതിനാല്‍ […]

News

സ്‌കൂളിന് മുന്നില്‍ അപകടമായി ട്രാന്‍സ്‌ഫോര്‍മര്‍

കുന്ദമംഗലം: വിദ്യാര്‍ത്ഥികള്‍ക്ക് അപകടമായി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍. മാക്കൂട്ടം എംെയുപി സ്‌കൂളിന് മുന്നിലാണ് യാഥൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്നത്. എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ ഇത്രയും വലിയ അപകട ഭീഷണി ഉണ്ടായിട്ടും അധികൃതര്‍ യാഥൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ വിടുമ്പോഴും മറ്റും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ പോകാറ്. വിഷയം പി.ടി.എ കമ്മറ്റി പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ആയിട്ടില്ല. അതിനാല്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനാണ് പി.ടി.എ യുടെ തീരുമാനം

Local

മെഹന്തി ഫെസ്റ്റ് നടത്തി

കുന്ദമംഗലം: ചൂലാം വയല്‍ മാക്കൂട്ടം എഎംയുപി സ്‌കൂള്‍ മാതൃസമിതിയുടെ നേതൃത്വത്തില്‍ ബക്രീദിനോടനുബന്ധിച്ച് അമ്മമാര്‍ക്ക് മൈലാഞ്ചിയിടല്‍ മത്സരം നടത്തി. എംപിടിഎ പ്രസിഡന്റ് എ.പി സാജിതയുടെ അദ്ധ്യക്ഷതയില്‍ പി.ടി.എ പ്രസിഡന്റ് വി.പി സലീം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ പി. അബ്ദുള്‍ സലീം, കെ.കെ പുഷ്പലത, സൗദാബീവി,ഷനിജ,തെന്‍സി, ആയിഷ, ഷബ്‌ന, സുജാത, അനിഷ, നസീറ, ഷഹീദ, സുഹൈന, നൗഷീന, താഹിറ, ഹാജറ, സല്‍മത്ത്, മെിന, ഹസ്‌ന, നജ്മ, ഷാഹിന, എന്നിവര്‍ നേതൃത്വം നല്‍കി

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ (ഓഗസ്റ്റ് 8) അവധി പ്രഖ്യാപിച്ചു

കോഴിക്കോട് :പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ നാളെ (ഓഗസ്റ്റ് 8) അവധി പ്രഖ്യാപിച്ചു. മദ്രസകൾക്കും അങ്കണവാടികൾ ക്കും അവധിയായിരിക്കും. യൂണിവേഴ്സിറ്റി പരീക്ഷ അടക്കമുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല

National

നാളെ നടത്താനിരുന്ന ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

ന്യൂദല്‍ഹി: ഡോക്ടര്‍മാര്‍ നാളെ രാജ്യ വ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാരിന്റെ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഡോക്ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന ഉറപ്പിലാണ് പണിമുടക്ക് പിന്‍വലിച്ചതെന്ന് ഐ.എം.എ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധനുമായി ഐ.എം.എ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂര്‍ സമരത്തിനായിരുന്നു ആഹ്വാനം ചെയ്തത്. എ

Local

വിജയോൽസവം: കൈത്താങ്ങായി പൂർവ്വ വിദ്യാർത്ഥികൾ

എളേറ്റിൽ: എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിജയോൽസവം പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൈത്താങ്ങ്.  ഈ വിദ്യാലയത്തിലെ 1992 ബാച്ചാണ്  വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഫയലുകൾ വിതരണം ചെയ്തത്. ഏ.എം ഷാബിന വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് അൽത്താബിന് ഫയലുകൾ കൈമാറി. ഒ.പി അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എ.എം ഷാബിന, ലിസി, റുഖിയ, ആർ.കെ ഫസലുൽ ബാരി എന്നിവർ ആശംസകൾ നേർന്നു. ടി.മുഹമ്മദ് റാഫി സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.

error: Protected Content !!