കുന്ദമംഗലം: വിദ്യാര്‍ത്ഥികള്‍ക്ക് അപകടമായി സ്‌കൂളിന് മുന്നിലെ ട്രാന്‍സ്‌ഫോര്‍മര്‍. മാക്കൂട്ടം എംെയുപി സ്‌കൂളിന് മുന്നിലാണ് യാഥൊരു സുരക്ഷ സംവിധാനങ്ങളുമില്ലാത്ത ട്രാന്‍സ്‌ഫോര്‍മര്‍ നില്‍ക്കുന്നത്. എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ ഇത്രയും വലിയ അപകട ഭീഷണി ഉണ്ടായിട്ടും അധികൃതര്‍ യാഥൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്‌കൂള്‍ വിടുമ്പോഴും മറ്റും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയാണ് ട്രാന്‍സ്‌ഫോര്‍മറിനടുത്തുകൂടെ പോകാറ്. വിഷയം പി.ടി.എ കമ്മറ്റി പല തവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഒരു പരിഹാരവും ആയിട്ടില്ല. അതിനാല്‍ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കാനാണ് പി.ടി.എ യുടെ തീരുമാനം