ദാസൻ ( 71) നിര്യാതനായി

പടനിലം: പടനിലം വെള്ളിലക്കണ്ടിയിൽ ദാസൻ ( 71) നിര്യാതനായി. മുൻ പോലീസ് അഡുമിനിസ്ട്രേറ്റീവ് അസിസ്റ്റൻറായിരുന്നു. ഭാര്യ: ക്ഷമാഭായ്, റിട്ട. ടീച്ചർ, ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ) മക്കൾ.ഡോ: റിതുവിനോദ്.( മെഡി.ഓഫീസർ കളനാട്, വയനാട് ) ഡോ.റിഷ്യ (ഹോമിയോ കോളേജ് കോഴിക്കോട്) റിൻജു (എസ്- ബി.ഐ കോയമ്പത്തർ) മരുമക്കൾ – വിനോദ് സുപ്രിം (ബിസിനസ്) ജിതേഷ് (എസ്-എൻ – കോളേജ് – ചേളന്നൂർ) കിരൺ (ഇന്ത്യൻ ഓവർസീസ് ബേങ്ക്) സഹോദരി – ലീല. ശവസംസ്ക്കാരം ഇന്ന്- രാത്രി 7 […]

വ്യാപാര ദിനം ആചരിച്ചു

കുന്ദമംഗലം:  ദേശീയ വ്യാപാര ദിനം ഓഗസ്റ്റ് 9 വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് ആചരിച്ചു. രാവിലെ 9 മണിക്ക് വ്യാപാരഭവനിന് സമീപം പതാക ഉയർത്തി ലളിതമായ. ചടങ്ങിലായിരുന്നു ആചരിച്ചത്.  വ്യാപാരികൾക്ക് തൊഴിൽ സുരക്ഷ ഉറപ്പുവരുത്തുക കാർഷികമേഖല കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ മേഖലയായ ചെറുകിട വ്യാപാര മേഖല സംരക്ഷിക്കുക എന്ന ആവശ്യമുന്നയിച്ച് ആയിരുന്നു വ്യാപാര ദിനം സംഘടിപ്പിച്ചത്.   പ്രകൃതി ദുരന്തത്തിൽ  ദുരിതമനുഭവിക്കുന്ന വരോട് അനുഭാവം പ്രകടിപ്പിച്ച് വ്യാപാര ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന എല്ലാ […]

ജില്ലയില്‍ നാളെയും റെഡ് അലര്‍ട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുന്നു നാളെ (ആഗസ്ത് പത്ത്) എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 മുതല്‍ 20 സെമി വരെ അളവില്‍ മഴ ഉണ്ടായേക്കും. മഴയുടെ തീവ്രത അല്പം കുറഞ്ഞാലും തുടര്‍ച്ചയായ മഴ ഉണ്ടാകും. വൈകുന്നേരങ്ങളില്‍ മലയോരങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. മറ്റു ജില്ലകളില്‍ 11 മുതല്‍ മഴയ്ക്ക് ശമനമുണ്ടാകും. എന്നാല്‍ 13 […]

ജില്ലയില്‍ ആകെ 121 ക്യാമ്പുകള്‍ 2111 കുടുംബങ്ങള്‍ 6361 ആളുകള്‍

കോഴിക്കോട്: കോഴിക്കോട് താലൂക്ക്- 75 ക്യാമ്പുകള്‍, 1493 കുടുംബങ്ങള്‍ 3873 ആളുകള്‍ കൊയിലാണ്ടി 7 ക്യാമ്പുകള്‍, 52 കുടുംബങ്ങള്‍ 192 ആളുകള്‍ വടകര 26 ക്യാമ്പുകള്‍, 386 കുടുംബങ്ങള്‍ ആളുകള്‍ 1527 താമരശ്ശേരി 13 ക്യാമ്പുകള്‍ 180 കുടുംബങ്ങള്‍ 769 ആളുകള്‍. ( ഉച്ചക്ക് 12.30 വരെ ലഭിച്ച കണക്ക് അനുസരിച്ചു) കുറ്റ്യാടി പുഴയുടെ ജലനിരപ്പ് ഉയരുന്നതിനാല്‍ തിരുവള്ളൂര്‍, ചെറുവണ്ണൂര്‍, ചങ്ങരോത്ത്, കുറ്റ്യാടി എന്നിവിടങ്ങളില്‍ പുഴയുടെ തീരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാകളക്ടര്‍ […]

നാടിനെ നടുക്കി രണ്ട് പേർ മരണത്തിന് കിഴടങ്ങി

കീഴടങ്ങി: കുറ്റ്യാടി കാപ്പുങ്കര വയലിൽ 2 പേരാണ് ഒഴക്കിൽ പെട്ട് ജീവൻ നഷ്ടമായത്.. മാക്കൂൽ മുഹമ്മദ് ഹാജി, ശരീഫ് സഖാഫി എന്നിവരാണ് കുറ്റ്യാടി സിറാജുൽ ഹുദാ പള്ളിയിൽ വെള്ളം കയറിയത് വൃത്തിയാക്കിയ ശേഷം മുഹമ്മദ് ഹാജിയും മകനും അയൽവാസികളായ ശരീഫ് സഖാഫിയും ഒരുമിച്ചു വീട്ടിലേക്ക്‌ മടങ്ങുമ്പോൾ രാത്രി 2 മണിക്ക് കാർ നിർത്തി മറു ഭാഗത്തെകരയിലേക്ക് എത്താൻ ശ്രമിക്കന്നതിനിടയിൽ ഒഴുക്കിൽ പെട്ട് പോവുകയായിരുന്നു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും തിരച്ചിലിടയിൽൽ രണ്ടു പേരുടെയും മൃതദേഹം കണ്ടു കിട്ടി.

ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങള്‍ സഹകരിക്കണം ; ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പാലങ്ങള്‍ക്ക് അടുത്തേക്കോ അപകട മേഖലയിലേക്കോ പോവരുത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.

ജാഗ്രത പാലിക്കുക

കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ആയി അല്പസമയത്തിനുള്ളില്‍ ഉയര്‍ത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വടകര താലൂക്കിലെ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്.

Trending

ചെത്ത്കടവില്‍ എക്‌സൈസ് ഓഫീസ് വെള്ളത്തില്‍

ചെത്ത്കടവ്: ജില്ലയില്‍ ഇന്ന് പെയ്ത ശക്തമായ മഴയില്‍ ചെത്ത്കടവ് എക്‌സൈസ് ഓപീസ് വെള്ളത്തിലായി. കഴിഞ്ഞ തവണത്തെ മഴയിലും സമാന രീതിയില്‍ ഓഫീസ് മുങ്ങിയിരുന്നു. ചുറ്റുപാടും വെള്ളം കയറിയതിനാല്‍ ഉദ്യോഗസ്ഥര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഫയലുകളെല്ലാം തന്നെ സമീപത്തെ ഓഫീസിലേക്ക് മാറ്റിയിരിക്കുകയാണ്.

Kerala

രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരും: ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസംകൂടി അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒമ്പതാം തിയ്യതി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 10-ാം തിയ്യതി മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ […]

error: Protected Content !!