
കോഴിക്കോട്: കക്കയം ഡാമിന്റെ ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ആയി അല്പസമയത്തിനുള്ളില്‍ ഉയര്‍ത്തും. കുറ്റ്യാടി നദിയുടെ തീരത്തുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപ്പാറ, ചങ്ങരോത്ത്, കൂത്താളി, പേരാമ്പ്ര, ചെറുവണ്ണൂര്‍, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലും പയ്യോളി മുനിസിപ്പാലിറ്റിയിലും വടകര താലൂക്കിലെ മരുതോങ്കര, കുറ്റ്യാടി, വേളം, ആയഞ്ചേരി, തിരുവള്ളൂര്‍, മണിയൂര്‍, വടകര മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഉള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. താഴ്ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാറി താമസിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.