കോഴിക്കോട്: ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണം. പാലങ്ങള്‍ക്ക് അടുത്തേക്കോ അപകട മേഖലയിലേക്കോ പോവരുത്. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് മാറിത്താമസിക്കാന്‍ എല്ലാവരും തയ്യാറാകണം. ആവശ്യമായ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ പറഞ്ഞു.