എളേറ്റിൽ: എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിജയോൽസവം പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥികളുടെ കൈത്താങ്ങ്. ഈ വിദ്യാലയത്തിലെ 1992 ബാച്ചാണ് വിദ്യാർത്ഥികൾക്ക് പഠനാവശ്യങ്ങൾക്കായി ഫയലുകൾ വിതരണം ചെയ്തത്. ഏ.എം ഷാബിന വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് അൽത്താബിന് ഫയലുകൾ കൈമാറി. ഒ.പി അബ്ദുറഹിമാൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. എ.എം ഷാബിന, ലിസി, റുഖിയ, ആർ.കെ ഫസലുൽ ബാരി എന്നിവർ ആശംസകൾ നേർന്നു. ടി.മുഹമ്മദ് റാഫി സ്വാഗതവും പി. ഷഫീഖ് നന്ദിയും പറഞ്ഞു.