കുന്ദമംഗലം: ശക്തമായ കാറ്റിലും മഴയിലും കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലെ കൊമേഴ്‌സല്‍ കെട്ടിടത്തിന്റെ ഷീറ്റുകള്‍ പാറി ഹൈവെ റോഡിലേക്ക് വീണു. ഏകദേശം 1000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലെ ഷീറ്റാണ് പാറിപ്പോയത്. കെട്ടിടത്തിന് മുകളില്‍ പൈപ്പുകളും മറ്റ് സാധനങ്ങളും ഷീറ്റിനോടൊപ്പം കാറ്റില്‍ റോഡിലേക്ക് നിലം പതിക്കുകയായിരുന്നു. ആ സമയം വാഹനങ്ങളുടെ മുകളില്‍ വീഴാഞ്ഞതിനാല്‍ അപകടം ഒഴിവായി. ഈ കെട്ടിടത്തില്‍ ട്യൂഷന്‍ സെന്ററും പിഎസ്സസി കോച്ചിങ് സ്ഥാപനവുമെല്ലാം പ്രവര്‍ത്തിച്ച് പോന്നിരുന്നു.