National

കാശ്മീരിന് ഇനി പ്രത്യേക പദവി ഇല്ല: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കാനുള്ള പ്രമേയം ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ കനത്ത പ്രതിഷേധം വക വയ്ക്കാതെയാണു പ്രമേയം അവതരിപ്പിച്ചത്. രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിച്ച് രാഷ്ട്രപതി ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തില്‍ ഒപ്പുവച്ചു. അമിത് ഷായുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന നിയമങ്ങള്‍ പിന്‍വലിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസളില്‍ അഭ്യൂഹം […]

Local

അറിയിപ്പ്

ഓട്ടോറിക്ഷ മീറ്റര്‍ സീലിംഗ് 26 8 2019 രാവിലെ 10 മണി മുതല്‍ മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ പന്തീര്‍പാടം നൊച്ചി പൊയില്‍ റോഡില്‍ നടക്കും. [c] സെക്ഷന്‍ ജൂലായ് :ആഗസ്റ്റ്: സെപ്റ്റംബര്‍ :എന്നീ മാസങ്ങളിലെ സീലിംഗ് ആണ് നടക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 95 39 27 80 96

Entertainment

കലാകാരന്‍മാരെ ചൂഷണം ചെയ്യുന്നതിനെതിരെ സമരം നയിക്കും : തല്‍ഹത്ത് കുന്ദമംഗലം

മലപ്പുറം : അഭിനയ മോഹികളെ വലയില്‍ കുടുക്കി പണം തട്ടുന്ന റാക്കറ്റ് സജീവമാണെന്നും സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റുകള്‍ക്കു പ്രതിഫലം നല്‍കാതെ ഇടനിലക്കാര്‍ അവരെ വഞ്ചിക്കുകയാണെന്നും ഇത്തരം ചൂഷണങ്ങള്‍ തുടരുകയാണെങ്കില്‍ ശക്തമായ സമരം നയിക്കേണ്ടി വരുമെന്നും കേരള കലാ ലീഗ് സ്റ്റേറ് പ്രസിഡണ്ടും സിനി – സീരിയല്‍ ആര്‍ട്ടിസ്റ്റുമായ തല്‍ഹത്ത് കുന്ദമംഗലം പ്രസ്താവിച്ചു. കേരള കലാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണ കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനീസ് കൂരാട് അധ്യക്ഷം വഹിച്ചു . സ്റ്റേറ്റ് ജനറല്‍ […]

News

വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ച് ചെറുക്കണം: വെല്‍ഫെയര്‍ പാര്‍ട്ടി

കുന്നമംഗലം : സംഘ്പരിവാര്‍ രാജ്യമെങ്ങും മുസ്ലിംകള്‍ക്കും ദളിതര്‍ക്കുമെതിരെ നടത്തുന്ന വംശീയ ആക്രമണങ്ങള്‍ ജനങ്ങള്‍ ഒന്നിച്ചു ചെറുക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അസ്ലം ചെറുവാടി പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലം മണ്ഡലം കണ്‍വെന്‍ഷ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരത്തെ പശുവിന്റെ പേരില്‍ നടത്തിയ കൊലകള്‍ ഇപ്പോള്‍ ജയ്ശ്രീറാം വിളിക്കാത്തത്തിന്റെ പേരിലാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജയപ്രകാശന്‍ മടവൂര്‍ […]

ഇന്റർനാഷണൽ ഫുട് വോളി ഇന്ത്യക്ക് ജയം

ബാക്കു :അസർബൈജാനിൽ ബാക്കു വിലെ ഡാൽഗ ബീച്ചിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫുട് വോളി ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ട് മത്സരത്തിൽ ഇന്ത്യ യുടെ ബാസിത്, നൗഫൽ കൂട്ട്കെട്ട് ജോർജിയയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി സ്കോർ 15-13 , 11-15 , 11-9 ഇന്നലെ നടന്ന മത്സരത്തിൽ മോൾഡോവയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആതി ധേയ രായഅസർയബൈജാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം. AK മുഹമ്മദ്‌ അഷ്‌റഫ്‌ വാട്ട്സ് ആപ്പ് നമ്പർ 00919495249409 ഫോട്ടോ കാപ്ഷൻ അസർബൈജാനിൽ വെച്ചു നടക്കുന്ന […]

മാതൃകാഹരിതഗ്രാമപ്രഖ്യാപനം നടത്തി

കുന്ദമംഗലം: കുന്ദമംഗലം HSS നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ “നാന്ദി” ദ്വിദിന ശില്പശാലയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത് 22 )o വാർഡ് ദത്തെടുത്തു.കോഴിക്കോട് സബ്കളക്ടർ ശ്രീ ബിജു ദത്തെടുക്കൽ പ്രഖ്യാപനം നടത്തി.വർഡ്‌മെമ്പർ അസ്‌ബിജ പ്രഖ്യാപനപത്രം ഏറ്റുവാങ്ങി.പ്രിൻസിപ്പൽ കല.ഒ,pta പ്രസിഡന്റ് ഋജുല,രാജനാരായണൻ,സക്കിർഹുസൈൻ,ജിഷ.സി,പ്രോഗ്രാം ഓഫീസർ കൃഷ്ണൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Local

മുലയൂട്ടൽ വാരാചാരം: ഒപ്പ് ശേഖരണം സംഘടിപ്പിച്ചു

കുന്ദമംഗലം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടാൽ വാരാചാരം വിവിധ പരിപാടികളോടെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണത്തിന്റ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജി മുപ്രമ്മൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കുന്ദമംഗലം സി ഡി പി ഒ സുബൈദ എ പി, ഐ സി ഡി എസ് സൂപ്പർ വൈസർമാർ, സ്കൂൾ കൗൺസിലർസ്, അംഗൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Local

ബി ജെ പി പഞ്ചായത്ത്‌ തല മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ബി ജെ പി കുന്ദമംഗലം നിയോജകമണ്ഡലം പഞ്ചായത്ത്‌ തല മെമ്പർഷിപ് ക്യാമ്പയിൻ യുവമോർച്ച സംസ്ഥാന സമിതി അംഗം ഹരീഷ് പൊറ്റങ്ങാടി കെ വിജേഷിന് ബിജെപി അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം സെക്രട്ടറി ചോലക്കൽ സൂരജ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം പഞ്ചായത്ത്‌ സെക്രട്ടറി വിപിൻ സ്വാഗതം പറഞ്ഞു. ബിജെപി കുന്ദമംഗലം കളരിക്കണ്ടി ഏരിയ പ്രസിഡന്റ്‌ പ്രവീൺജി, ബൂത്ത്‌ സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Local

മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ നടപടി പ്രതിഷേധാർഹം: വനിതാ ലീഗ്

കുന്ദമംഗലം: മുത്തലാഖിനെ ക്രിമിനൽ കുറ്റമാക്കിയ നടപടി പ്രതിഷേധാർഹമെന്ന് വനിതാ ലീഗ് ദേശീയ ജന: സിക്രട്ടറി അഡ്വ: നൂർ ബീന റഷീദ് അഭിപ്രായപ്പെട്ടു. കുന്ദമംഗലത്ത് പഞ്ചായത്ത് വനിതാ ലീഗിന്റെ സാദരം 2019 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നൂർ ബീന. അധികാരത്തിന്റെ ഹുങ്ക് കൊണ്ട് രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ മാറ്റിമറിക്കാൻ ശ്രമിക്കുന്നതിൽ സൂക്ഷ്മതയും കൂടിയാലോചനങ്ങൾ നടത്താത്ത പക്ഷം കനത്ത വില നൽകേണ്ടി വരുമെന്നും നൂർ ബീന പറഞ്ഞു. പ്രസിഡണ്ട് പി. കൗലത്ത് അധ്യക്ഷത വഹിച്ചു. കുറിയേരി അബൂബക്കർ സ്മാരക ലൈബ്രറി […]

Kerala News

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ശ്രീറാം വെങ്കട്ടരാമനെ ഉടൻ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: മുൻ ഇടുക്കി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തിയ ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും ഓവർ സ്പീഡിൽ വാഹനം ഓടിച്ചതിനും […]

error: Protected Content !!