കുന്ദമംഗലം: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് ന്റെ നേതൃത്വത്തിൽ ലോക മുലയൂട്ടാൽ വാരാചാരം വിവിധ പരിപാടികളോടെ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലം ബസ്റ്റാന്റ് പരിസരത്ത് ഒപ്പ് ശേഖരണത്തിന്റ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മൽ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ കുന്ദമംഗലം സി ഡി പി ഒ സുബൈദ എ പി, ഐ സി ഡി എസ് സൂപ്പർ വൈസർമാർ, സ്കൂൾ കൗൺസിലർസ്, അംഗൻവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.