News

എസ്‌വൈഎസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും നടന്നു

കുന്ദമംഗലം.: എസ് വൈ എസ് ഒലീവ് കുന്ദമംഗലം സര്‍ക്കിള്‍ സംഗമവും,ഡിവിഷന്‍ തല ഉദ്ഘാടനവും മര്‍ക്കസ് നഗര്‍സഖാഫത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടന്നു. എസ് വൈ എസ് ജില്ലാ സിക്രട്ടറി കലാം മാവൂര്‍ ഉദ്ഘാടനം ചെയ്തു.അക്ബര്‍ ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. സോണ്‍ ജനറല്‍ സിക്രട്ടറി സയ്യിദ് ഫള്ല്‍ ഹാഷിം തങ്ങള്‍, ഫിനാന്‍സ് സി ക്രട്ടറി. ഷംസുദ്ധീന്‍ പെരുവയല്‍ ബഷീര്‍ വെള്ളായിക്കോട്, ഇസ്മായില്‍ സഖാഫി ശരീഫ് കാരന്തൂര്‍ കഹാര്‍ ആനപ്പാറ പ്രസംഗിച്ചു.

Sports

ഫുട്‌ബോള്‍ പരിശീലകരായ നവാസ് റഹ്മാനും നിയാസ് റഹ്മാനും ജന്മ നാട്ടില്‍ ഉജ്വല സ്വീകരണം

കുന്ദമംഗലം :സംസ്ഥാന സബ്ജൂനിയര്‍ ചാമ്പ്യന്‍ മാരായ കോഴിക്കോട് ജില്ലാ ടീം പരിശീലകന്‍ കാരന്തൂര്‍ സ്വദേശി കോച്ച് നവാസ് റഹ്മാനും മുന്‍ പ്രമുക ഫുട്‌ബോള്‍ താരവും കോഴിക്കോട് ജില്ലയിലെ സീനിയര്‍ ഫുട്‌ബോള്‍ പരിശീലകനുമായ നിയാസ് റഹ്മാനും ജന്മ നാടായ കാരന്തുരില്‍ ഉജ്വല സീകരണം നല്‍കി. ഇരുവരും സഹോദരന്മാര്‍ കൂടിയാണ്. സിഎഫ്‌സി കാരന്തുരിന്റെ അഭിമുക്യത്തില്‍ഹോട്ടല്‍ അജ്‌വയില്‍ നടന്ന സ്വീകരണ പരിപാടി കോഴിക്കോട് ജില്ലാ അസി :കലക്ടര്‍വി .വി ഘ്‌നോശ്വരി ഐപിഎസ് ഉദ്ഘാടനം ചെയ്തു. പി ഷാജി അധ്യക്ഷത വഹിച്ചു, പി […]

Kerala

ബഷീർ, ഞാനും മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് വരികയാണ്, നിന്നെ കാണാൻ . പക്ഷേ നിന്നെക്കുറിച്ചെഴുതിയ ഈ പോസ്റ്റ് കാണാൻ നീയില്ലല്ലോ എന്നൊരു ദുഃഖം” : ബഷീറിന്റെ വിയോഗത്തിൽ കണ്ണീരോടെ അധ്യാപകൻ

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീറിന്റ മരണ വാർത്ത താങ്ങാൻ കഴിയാതെ അദ്ദേഹത്തിന്റെ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സലിം. കാരന്തൂർ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ബഷീർ.ഒരു മരണത്തിലും ഇത്രയധികം താൻ വേദനിച്ചിട്ടില്ലായെന്ന് അധ്യാപകനായ സലിം പറയുന്നു. ഇന്ന് പുലർച്ചെ ചരൽക്കുന്നിൽ വെച്ച് തന്റെ പാർട്ടിയുടെ ക്യാമ്പിൽ വെച്ചാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് റിപ്പോർട്ടർ ബഷീർ മരണപ്പെട്ട വാർത്ത ഈ അധ്യാപകൻ കേട്ടറിഞ്ഞത്. ഒരു നിമിഷം തരിച്ചു നിന്നു […]

Local

കാരന്തൂര്‍ കല്ലറ കോളനി കൃഷ്ണന്‍ നിര്യാതനായി

കുന്ദമംഗലം: കാരന്തൂര്‍ കല്ലറകോളനി കൃഷ്ണന്‍ (64) നിര്യാതനായി. ഭാര്യ: മീനാക്ഷി, മക്കള്‍: സ്മിത, സ്മിന, സ്മിതേഷ്, മരുമക്കള്‍: മോഹന്‍ ദാസ്, ചന്ദ്രന്‍, സഹോദരങ്ങള്‍: സൂബ്രഹ്മണ്യന്‍, മൂത്തോറന്‍ കുട്ടി, പരേതനായ രാമന്‍, പൊട്ടുക്ക, തനിയായി,

Local

റിയാസ് കുന്ദമംഗലത്തിന് ബിആര്‍സിഎസ് പുരസ്‌കാരം സമ്മാനിച്ചു

കുന്ദമംഗലം: വേരുകളില്‍ നിന്ന് ശില്പങ്ങളുണ്ടാക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ റിയാസ് കുന്ദമംഗലത്തിന് BRC(S) സംസ്ഥാന ഘടകത്തിന്റെ ഉപഹാരം സമ്മാനിച്ചു. ഉജ്വല ബാല്യം പുരസ്‌കാര ജേതാവ് ആസിം വെളിമണ്ണ പുരസ്‌കാരം സമ്മാനിച്ചു. ഒരു ശില്പി എന്ന നിലയില്‍ എനിക്ക് ഇതുവരെ കിട്ടിയതില്‍ വെച്ച് ഏറ്റവും വിലപ്പെട്ട അംഗീകാരമാണ് ഇന്ന് കോഴിക്കോട് അളകാപുരി ഹോട്ടലില്‍ വെച്ചുള്ള ചടങ്ങില്‍ ജന്മനാ കൈകള്‍ ഇല്ലാതെ ജനിച്ച ‘ഉജ്വലബാല്യം’ പുരസ്‌കാരം നേടിയ ആസിം വെളിമണ്ണയുടെ കാലുകളാല്‍ ഞാന്‍ ഏറ്റുവാങ്ങിയത് എന്ന് പുരസ്‌കാര ലഭ്തിക്ക് ശേഷം റിയാസ് […]

എം.വി മൊയ്തീൻ കുഞ്ഞി (83) നിര്യാതനായി

കുന്ദമംഗലം: കരിങ്ങാം പുറത്ത് എം.വി മൊയ്തീൻ കുഞ്ഞി (83) നിര്യാതനായി .ആദ്യകാല പൊതുപ്രവർത്തകനും വ്യാപാരിയിമായിരുന്നു. ഭാര്യമാർ പരേതയായ കുഞ്ഞിപ്പാത്തു, മറിയ. മക്കൾ അബ്ദുൽ അസീസ്, അബ്ദുൽ നാസർ, അബ്ദുൽ റസാക്ക്, അബ്ദുൽ മജീദ്, അബ്ദുൽ നാസർ, അബ്ദുൽ നവാസ്, സക്കീർ ഹുസൈൻ, സുബൈദ, സക്കീന, റസീന മരുമക്കൾ: ശരീഫ, ലൈല, സാബിറ റസീന, മുബഷിറ, അമീറ, നബി ല അസീസ്, ഗഫൂർ, അഷ്റഫ് . മയ്യിത്ത് നമസ്കാരം 11-30 കുന്ദമംഗലം മഹല്ല് ജു മാമസ്ജിദിൽ

മാളു (78) നിര്യാതയായി

പടനിലം: കൂനാം കുന്നത്ത് മാളു (78) നിര്യാതയായി- ഭർത്താവ് പരേതനായ ചെറുകുഞ്ഞൻ – മകൻ ശ്രീജിത്ത് ‘മരുമകൾ ഷിഞ്ചു – സഞ്ചയനം ചൊവ്വാഴ്ച

Local Trending

അറിയിപ്പ്

ഗതാഗതനിയന്ത്രണം കാരപ്പറമ്പ ഈസ്റ്റ്ഹില്‍ ചുങ്കം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാരപ്പരമ്പ നിന്ന് ചുങ്കത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൂണ്ടുപറമ്പ പുതിയങ്ങാടി വഴിയും വെസ്റ്റിഹില്‍ ചുങ്കത്തു നിന്ന് കാരപ്പപറമ്പ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ നടക്കാവ് വഴിയും പോകണം. അഭിമുഖം 9ന്  ജില്ലയിലെ എന്‍ സി സി/ സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ്( വിമുക്ത ഭടന്ടമാര്‍ മാത്രം) എന്‍ സി എ- […]

Local

സ്കൂൾ പൗൾട്രി ക്ലബ്ബ് രൂപീകരണവും കോഴികുഞ്ഞ് വിതരണവും

പറമ്പിൽ ബസാർ :- കുരുവട്ടൂർ ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന കോഴിക്കുഞ്ഞ് വിതരണവും പറമ്പിൽ കടവ് എം.എ എം യു പി സ്കൂളിലെ പൗൾട്രി ക്ലബ്ബ് രൂപീകരണ ഉദ്ഘാടനവും വാർഡ് മെമ്പർ ശ്രീമതി ഷീബ അരിയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.കെ. മീന നിർവ്വഹിച്ചു. പദ്ധതി വിശദീകരണം ഡോക്ടർ ജെസി ,വാർഡ് മെമ്പർമാരായ പ്രബിത കുമാരി, കെ.കെ.കൃഷ്ണദാസ്, കെ.ഷാജികുമാർ ,ഹെഡ് മാസ്റ്റർ സി.കെ. വത്സരാജൻ, […]

National

യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി

ന്യൂദല്‍ഹി: യു.എ.പി.എ നിയമഭേദഗതി ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാമെന്ന നിയമമാണ് നിലവില്‍ വന്നത്. 147 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 42 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ബില്‍ ഭരണഘടന വിരുദ്ധവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് അംഗം പി.ചിദംബരം പറഞ്ഞു. എന്നാല്‍ തീവ്രവാദത്തിന് മതമില്ല. തീവ്രവാദം ഒരു പ്രത്യേക പാര്‍ട്ടിക്കോ വ്യക്തിക്കോ എതിരല്ല. അതുകൊണ്ട് എല്ലാവരും ബില്ലിനെ പിന്തുണക്കണം […]

error: Protected Content !!