News

കോഴിക്കോട് ഫോണും വിളിച്ച് റോഡ് കടന്നാല്‍ ഇനി പണി പാളും

കോഴിക്കോട്: നഗരത്തില്‍ ഇനി ഫോണില്‍ സംസാരിച്ചുകൊണ്ട് റോഡ് മുറിച്ചു കടന്നാല്‍ പോലീസിന്റെ പിടി വീഴും. ഫോണും നോക്കി റോഡ് മുറിച്ചുകടന്നാല്‍ 200 രൂപയാണ് പിഴയായി ഈടാക്കുക. ഫോണിന്റെ സ്‌ക്രീന്‍ നോക്കിക്കടന്നാലും ഇത് ബാധകമാണ്. ഇതിനായി മഫ്തി പോലീസിനെയും നിയമിക്കും. പൊതുഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് എതിരെയുള്ള വകുപ്പ് ചുമത്തിയാണ് പിഴയടക്കുന്നത്. ഇരു വശങ്ങളിലും നോക്കി വാഹനം വരുന്നില്ലെന്ന് ഉറപ്പാക്കി മാത്രം വേണം സീബ്ര ക്രോസ് ഇല്ലാത്ത സ്ഥലത്ത് മുറിച്ചുകടക്കാന്‍. സീബ്ര ക്രോസിലും റോഡ് മുറിച്ചുകടക്കുമ്പോള്‍ റോഡിന്റെ ഇരുവശവും നോക്കണം. […]

News

ഫറോക്ക് ഇഎസ്‌ഐ ആശുപത്രിയിലെ കീമോ തെറാപ്പി യൂണിറ്റ് നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്തെ ഇഎസ്‌ഐ ആശുപത്രികളില്‍ ആദ്യത്തെ കീമോ തെറാപ്പി യൂണിറ്റ് ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. 25 ലക്ഷം ചെലവഴിച്ചാണ് നാല് കിടക്കകളുള്ള പ്രത്യേക കീമോ തെറാപ്പി വാര്‍ഡ് നിര്‍മ്മിച്ചത്. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിനായിരുന്നു നിര്‍മ്മാണ ചുമതല. മെഡിക്കല്‍ കോളജില്‍ നിന്ന് പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റ്, രണ്ട് നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. വാര്‍ഡ് യാഥാര്‍ഥ്യമായത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ […]

Local

ഇ എസ് ഐ പദ്ധതി ശക്തിപ്പെടുത്താൻ നടപടികൾ സ്വീകരിക്കും: മന്ത്രി ടി പി രാമകൃഷ്ണൻ

ഫറോക്ക് : ഇഎസ്‌ഐ പദ്ധതി ശക്തിപ്പെടുത്താനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ.  ഫറോക്ക് ഇഎസ്‌ഐ റഫറല്‍ ആശുപത്രിയില്‍ കീമോ തെറാപ്പി യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎസ്‌ഐ പദ്ധതി വിപുലപ്പെടുത്തി തൊഴിലാളികള്‍ക്കും കുടുംബത്തിനും കൂടുതല്‍ ആശ്വാസം പകരാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമായാണ് കീമോ തെറാപ്പി, ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. മുളങ്കുന്നത്ത്കാവ് ഇഎസ്‌ഐ ആശുപത്രിയില്‍ അഞ്ച് കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്, ഒളരിക്കര ആശുപത്രിയില്‍ കീമോതെറാപ്പി യൂണിറ്റ് എന്നിവ തുടങ്ങാനും […]

Local

ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ

കുന്ദമംഗലം : ഐ ഐ എം ഏരിയ റെസിഡൻസ് അസോസിയേഷന് പുതിയ ഭാരവാഹികൾ. പ്രസിഡന്റായി നെടുങ്കണ്ടത്തിൽ ഷൗക്കത്തലിയെയും സെക്രട്ടറിയായി സുധാകരൻ എ ശ്രീ കൃപയെയും തിരഞ്ഞെടുത്തു . വൈസ് -പ്രസിഡന്റ്: ശൈലേന്ദ്രൻ അടുക്കത്ത് പറമ്പത്ത്, ജോയിന്റ്സെക്രട്ടറി: മോഹനൻ പി.കെ, ട്രഷറർ: വിജു അമൃത നാഥൻ മാസ്റ്റർ. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ : സഹദേവൻ നായർ ,ബൈജു.വി.പി.,ശശിധര വാര്യർ,ജോസ് കണ്ണാടി തുണ്ടിയിൽ,ഷാജി അടുക്കത്ത്,ബിന്ദു അടുക്കത്ത്,ശ്രീധരൻ നായർ പ്രണവം,അസീസ് കുന്നത്ത്,ഹേമ ശ്രേയസ്പുരി, ഉണ്ണി സരോവരം.

Local

പനങ്ങോടന്‍ കുഞ്ഞിമുഹമ്മദ് (താന്നികണ്ടി) മരണപ്പെട്ടു

ചേന്നമംഗലൂര്‍: പനങ്ങോടന്‍ കുഞ്ഞിമുഹമ്മദ് (69) (താന്നികണ്ടി) മരണപ്പെട്ടു.. ഭാര്യ: ആയിശ കൊടിയത്തൂര്‍ മക്കള്‍: മുജീബുറഹ്മാന്‍ (ദമാം), മുനീര്‍, നിസാര്‍, നസീറ സഹോദരങ്ങള്‍: പനങ്ങോടന്‍ മുഹമ്മദ്, ഹുസ്സൈന്‍ (അത്തോളി), പിടി അബൂബക്കര്‍, അബ്ദുറസാക്, ആമിന, കദീജ. മരുമക്കള്‍: ജാഫര്‍ മുറമ്പാത്തി, മുഹ്‌സിന കീഴ്പറംബ്, മുഹ്‌സിന എരഞ്ഞിമാവ്, അസ്മ വണ്ടൂര്‍. മയ്യിത്ത് നിസ്‌കാരം 4.30 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒദയമംഗലം ജുമുഅത്ത് പള്ളിയില്‍

Local

ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍പുതിയ സാരഥികളെ തിരഞ്ഞെടുത്തു

കുന്നമംഗലം: കഴിഞ്ഞ 17 വര്‍ഷത്തോളമായി കുന്നംഗലം ആസ്ഥാനമായി പ്രവൃത്തിക്കുന്ന ഇസ്ലാമിക് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍(ICF )പുതിയ സാരഥികളെ തിരഞ്ഞെടുത്തു.കാരുണ്യ സെന്ററില്‍ വെച്ച് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ സാരഥികളുടെ തിരഞ്ഞെടുപ്പ് നടന്നത്. ചെയര്‍മാനായി ഫിറോസ് ഖാന്‍ പുതൂരിനെയും ജനറല്‍ സെക്രട്ടറിയായി സി കെ മമ്മദ് കുട്ടിയെയും ട്രഷറര്‍ ആയി തന്‍വീര്‍ കുന്നമംഗലത്തിനെയും തിരഞ്ഞെടുത്തു. പാറോപ്പടി അല്ഫിത്ര ചെയര്‍മാന്‍ അബ്ദുല്‍ റസാഖ് മാസ്റ്റര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു .കാരുണ്യ ഹോം ന്റെ കീഴില്‍ ഓര്‍ഫന്‍ കെയര്‍ ,കാരുണ്യ സകാത് സെല്‍ […]

Local

ഓട്ടോ തൊഴിലാളിക്ക് ബസ്സ് ജീവനക്കാരുടെ മര്‍ദ്ദനം: മിന്നല്‍ പണിമുടക്ക്

മെഡിക്കല്‍ കോളേജ്: മെഡിക്കല്‍ കോളെജിലെ ഓട്ടോ തൊഴിലാളിയെ സ്വകാര്യ ബസ്സ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജ് മേഖലയില്‍ ഓട്ടോ തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ശോഭിന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാല് മണിയോടെ ഓട്ടോ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു.

News

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

വാഴക്കാട്: വാഴക്കാട് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ചാലിയാര്‍ മണ്ണന്തല കടവില്‍ മുങ്ങിമരിച്ചു. അരവിന്ദ് (14) ആണ് മരണപ്പെട്ടത്. വിദ്യാലയത്തിന് അവധിയായ ഇന്ന് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. നീന്തല്‍ വശമില്ലാത്ത അരവിന്ദ് കടവിലെ ആഴമേറിയ സ്ഥലത്ത് ഇറങ്ങിയപ്പോള്‍ അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ട്രോമ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ മൃതശരീരം കണ്ടെത്തുകയായിരുന്നു. ഓമനരൂര്‍ തടപ്പറമ്പ് കേദാരം വീട്ടില്‍ ദാമോദരന്റെയും(സര്‍വ്വേ സൂപ്രണ്ട്, മലപ്പുറം) മിനിയുടെയും മകനാണ്.

Local

കുന്ദമംഗലം ടൗൺ യൂത്ത് ലീഗിന് പുതിയ സാരഥികൾ

കുന്ദമംഗലം: ടൗൺ യൂത്ത് ലീഗിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അമീൻ എം കെ, ജനറൽ സെക്രട്ടറിയായി മുഹമ്മദലി എം പി, ട്രഷററായി നിസാർ കെ കെയും, വൈസ് പ്രസിഡന്റ്മാരായി അബ്ദുൽ റഹീം എം , മുഹമ്മദ് യാസിൻ കെ കെ ,ഷിജാസ് കെ ടി, സെക്രട്ടറിമാരായി ഷഫീക് കെ കെ , ഫായിസ് എ കെ , ഷഫീദ് കെ സി എന്നിവരെയും തിരഞ്ഞെടുത്തു.

Local

കാർഷിക മേഖലയുടെ സമൃദ്ധിക്കായ് കൂടുതൽ അയൽക്കൂട്ട അംഗങ്ങളെ ഉൾപ്പെടുത്തും -മന്ത്രി ടി പി രാമകൃഷ്ണൻ

കോഴിക്കോട് : കാർഷിക മേഖലയിൽ നിലവിൽ 10 ശതമാനത്തിൽ താഴെ അയൽകൂട്ടങ്ങളിലെ അംഗങ്ങൾ മാത്രമാണുള്ളത് . മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉൾപ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഒരു സി ഡി എസിനു കീഴിൽ 10 ഏക്കർ തരിശ് നിലമെങ്കിലും കൃഷിയോഗ്യമാക്കാനും വിഭാവനം ചെയ്യുന്നതായി തൊഴിൽ എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു . കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിച്ച സമൃദ്ധി കാർഷിക ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കുടുംബശ്രീ […]

error: Protected Content !!