Local

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ ഗ്രാസിം ഗ്രൗണ്ട് മുതല്‍ തെങ്ങിലക്കടവ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 50 ലക്ഷം രൂപയുടേയും പള്ളിയോള്‍ അടുവാട് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് 6 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂളിമാട് 72 എം.എല്‍.ഡി ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. […]

Local

ഉന്നത വിജയികളെ അനുമോദിച്ചു

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു.എസ് എസ് എൽ സി,പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളേയും എൽ എസ് എസ് നേടിയ വിദ്യാർത്ഥികളേയു എം ബി ബി എസ്, ബി ഡി എസ് കരസ്ഥമാക്കിയ വരേയും അനുമോദന സദസ്സിൽ വെച്ച് അനുമോദിച്ചു. പരിപാടി കോഴിക്കോട് എ ഡി എം രോഷ്നി നാരായണൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ വാർഡ് മെമ്പർ സ്ഥിരം സമിതി അധ്യക്ഷനായ ടി.കെ.ഹിതേഷ് കുമാർ അധ്യക്ഷത വഹിച്ചു. […]

Local

അറിയിപ്പ്

മാലിന്യ സംസ്‌കരണ നിയമങ്ങളും ചട്ടങ്ങളും; പരിശീലനം ആഗസ്റ്റ് 2 മുതല്‍ പ്രവാസി പുന:രധിവാസ യഞ്ജത്തില്‍ പങ്കാളിയാകാം സമൃദ്ധി കാര്‍ഷിക ക്യാമ്പയിന് ഇന്ന് തുടക്കമാകും കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സമൃദ്ധി ജെ എല്‍ജി ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂലൈ 31) രാവിലെ 11 മണിക്ക് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. നെല്ലുല്‍പാദക സംഘം രൂപീകരണ പ്രഖ്യാപനവും കാര്‍ഷിക പ്രശ്‌നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിക്കും. […]

Entertainment

ഈ നാടിൻറെ കരുത്താണ് ഷാനവാസ്

കോഴിക്കോട് : സ്വന്തം ശരീരത്തെ അത്രമേൽ സ്നേഹിച്ച് ഒരു നാടിന് തന്നെ അഭിമാനമായി മാറുകയാണ് കുന്ദമംഗലം സ്വദേശി ഷാനവാസ്. വർഷങ്ങളായി കഠിനധ്വാനം ചെയ്തത് നേടിയെടുത്ത പുരസ്കാരങ്ങളത്രെയും കൂടെ നിന്നവർക്കും ഈ നാടിനും സമർപ്പിക്കുകയാണ് അദ്ദേഹം. ബോഡി ബിൽഡേഴ്സിനെ വാർത്തെടുക്കുന്നതിൽ ജില്ലയിലെ തന്നെ പ്രധാന പരിശീലകനാണ് ഇദ്ദേഹം . നിരവധി ശിഷ്യന്മാർ ഷാനവാസിന് കീഴിൽ വളർന്നു വരുന്നുണ്ട്. 2000ത്തിൽ – കുന്ദമംഗലത്ത് വെച്ച് നടന്ന സബ് ജൂനിയർ മത്സരത്തിൽ അരങ്ങേറ്റം പിന്നീടങ്ങോട്ട് ഒരു ജൈത്ര യാത്രയായിരുന്നു .5 തവണ […]

Local

കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ അന്തരിച്ചു.

കുന്നമംഗലം: കുരിക്കത്തൂര്‍ എരോത്തടത്തില്‍ രാമനുണ്ണി നായര്‍ 94 വയസ്സ് അന്തരിച്ചു. ഭാര്യ തങ്കമണി അമ്മ. മക്കള്‍: പത്മജം, മുരളീധരന്‍ (റിട്ടയേര്‍ഡ് സ്റ്റേഷന്‍ മാസ്റ്റര്‍ റെയില്‍വേ), സുധാകരന്‍ പയമ്പ്ര (റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ), അരവിന്ദന്‍ (ജൂനിയര്‍ സൂപ്രണ്ട് ഗ്രാമവികസന വകുപ്പ്), ശ്രീനിവാസന്‍ (ജൂനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ), മരുമക്കള്‍ :പരേതനായ ചന്തുകുട്ടി നായര്‍, പ്രഭാവതി, സജിത, ഷീബ, സീന, സംസ്‌കാരം വൈകീട്ട് ( 30/07/2019) 6.30ന് വീട്ടുവളപ്പില്‍

Local

ചരമം: കുട്ടികൃഷ്ണന്‍ നായര്‍

കുറ്റിക്കാട്ടൂര്‍: പൈങ്ങോട്ടുപുറം പാടിയംപറമ്പത്ത് പരേതനായ ചാപ്പണ്ണിനായരുടെയും പാര്‍വ്വതി അമ്മയുടെയും മകന്‍ കുട്ടികൃഷ്ണന്‍ നായര്‍(83) നിര്യാതനായി. ഭാര്യ: പരേതയായ കിഴക്കേവളപ്പില്‍ പത്മാവതി അമ്മ. മക്കള്‍: ശശികുമാര്‍(ബിസിനസ്സ്), ഗീത, രവീന്ദ്രന്‍(കെവിആര്‍ അസ്സോസിയേറ്റ്‌സ്), മരുമക്കള്‍: ഗീത കണ്ണിപറമ്പ്, രാജഗോപാലന്‍(ഡോക്യുമെന്റ് റൈറ്റര്‍), ജിജിന അത്താണിക്കല്‍, സഹോദരങ്ങള്‍: ഭാസ്‌കരന്‍ നായര്‍, മാധവന്‍ നായര്‍, ശ്രീദേവി, ജനാര്‍ദ്ദനന്‍, ശ്രീധരന്‍, പരേതനായ ദാക്ഷായണി അമ്മ, വേലായുധന്‍ നായര്‍, നാരായണന്‍ നായര്‍, ശാന്തകുമാരി,

News

ഐഐഎംന്റെ ധാര്‍ഷ്ട്യത്തിന് തിരിച്ചടി: കലക്ടര്‍ ജനങ്ങള്‍ക്കൊപ്പം

കോഴിക്കോട്: കുന്ദമംഗലം ഐഐഎം ലെ മാലിന്യം മൂലം കുടിവെള്ളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശത്തെ നിവാസികളാണ് കാലങ്ങളായി ശുദ്ധജലം കിട്ടാതെ ഐഐഎംന്റെ കാരുംണ്യത്തിന് വേണ്ടി കനിഞ്ഞിരുന്നത്. ഇവരുടെ വീടുകളിലെ കിണറുകളാണ് ഐഐഎമ്മിലെ മാലിന്യം ഒഴുകിയെത്തി ഉപയോഗശൂന്യമായത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിത്വ മിശനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി മാലിന്യം […]

Local

പച്ചത്തുരുത്ത് പദ്ധതി ഏറ്റെടുത്ത് പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍

കുന്ദമംഗലം : ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിക്ക് പെരുവയല്‍ പഞ്ചായത്തില്‍ തുടക്കമായി. ഹരിതകേരളം മിഷന്റെയും പെരിങ്ങളം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളിലെ അഞ്ച് സെന്റ് സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റ് വൈ.പി ശാന്ത തൈ നടീല്‍ കര്‍മ്മം നിര്‍വഹിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജൂണ്‍ മുതല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പത്ത് സെന്റ് സ്ഥലത്ത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമായത്. സ്‌ക്കൂളിലെ മൂന്ന് സ്ഥലത്തായിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ട പ്രവര്‍ത്തനം എന്ന നിലയില്‍ അഞ്ച് സെന്റ് […]

Local

നേട്ടത്തിന്റെ നെറുകയില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക്

കോഴിക്കോട് : കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ 102 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ റെക്കോഡ് നേട്ടം.  2018 – 19 വര്‍ഷത്തില്‍  29 .28 കോടി രൂപയാണ് അറ്റാദായം നേടിയതെന്ന് കോഴിക്കോട്‌സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ആന്റ് അഡ്മിനിസ്‌ടേറ്റര്‍ വി കെ രാധാകൃഷ്ണന്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  സാമ്പത്തിക വര്‍ഷം 5000 കോടി നിക്ഷേപവും 4700 കോടി വായ്പാ ബാക്കി നില്‍പ്പുമായി മൊത്തം 9700 കോടി രൂപയുടെ ബിസിനസാണ് കോഴിക്കോട് […]

Local

മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതിയുമായി ശുചിത്വമിഷന്‍

കോഴിക്കോട്: വിവിധ ജില്ലകളിലെ മാലിന്യസംസ്‌കരണത്തിന് സൈനിക ക്ഷേമ ഓഫീസുമായി ചേര്‍ന്ന് പുതിയ പദ്ധതി ഒരുക്കി സംസ്ഥാന ശുചിത്വ മിഷന്‍. ഇടുക്കി ജില്ലയിലെ എക്‌സ് സര്‍വീസ് മെന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാലിന്യസംസ്‌കരണ മേഖലയില്‍ ചെയ്യുന്ന മാതൃകാപരമായ പ്രവൃത്തികള്‍ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ ജില്ലകളിലും ഖര മാലിന്യ സംസ്‌കരണത്തിന് പ്രാധാന്യം നല്‍കിയുള്ള യൂണിറ്റുകള്‍ സ്ഥാപിച്ച് നാടിനെ വൃത്തിയും വെടിപ്പുമുള്ളതാക്കി മാറ്റാന്‍ വിമുക്തഭടന്മാരുടെ സേവനം ഉപയോഗപ്പെടുത്തുന്നതാണ്  പദ്ധതി. മാലിന്യ സംസ്‌കരണത്തില്‍ താല്പര്യമുള്ള വിമുക്തഭടന്മാരുടെ സംഘടനകളുടെ യോഗം ഓഗസ്റ്റ് […]

error: Protected Content !!