Kerala

കോഴിക്കോടിന്റെ വികസനത്തിനായി സമഗ്ര ജില്ലാ പദ്ധതി

പദ്ധതിരേഖ പ്രകാശനം ചെയ്തു ജില്ലയുടെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ സമഗ്ര ജില്ലാ പദ്ധതി പ്രകാശനം ചെയ്തു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പദ്ധതിരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.എ ഷീലയ്ക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. ജില്ലയിലെ മുഴുവന്‍ വകുപ്പുകളുടെയും വിദഗ്ധരുടെയും മേല്‍നോട്ടത്തില്‍ 19 ഉപസമിതികള്‍ രൂപീകരിച്ചാണ് പദ്ധതി രേഖ തയ്യാറാക്കിയത്. ജില്ലയുടെ വികസന സാധ്യതകളും വിഭവ ലഭ്യതയും വികസനത്തിനുള്ള തടസ്സങ്ങളും പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലയിലെ ലഭ്യമായ വിഭവങ്ങള്‍ എങ്ങനെ […]

Local

അറിയിപ്പുകള്‍

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം  പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ഐ.ടി.ഐകളിലേക്കുളള ഇന്റര്‍വ്യൂ ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് എലത്തൂര്‍ ഐ.ടി.ഐയില്‍ നടത്തും. കാസര്‍കോട്, കണ്ണൂര്‍,  കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ എ.സി.ഡി ഇന്‍സ്‌പെക്ടര്‍മാരുടെ 22 ഒഴിവുകളും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ 19  ഒഴിവുകളുമാണുള്ളത്.  ട്രേഡ് എ സി ഡി ടെസ്റ്റ/ ഇന്‍സ്ട്രക്ടര്‍മാരുടെ മിനിമം അടിസ്ഥാന […]

Local

പുനർ നിർമിച്ച ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് തുറന്നു.

കുന്ദമംഗലം: ലോറിയിടിച്ച് തകർന്ന കാരന്തൂർ മർക്കസ് ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് പുനർ നിർമിച്ചു. പി.ടി.എ.റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു.രണ്ടര ലക്ഷം രൂപ ചെലവിൽ മർക്കസ് അധികൃതരാണ് ആധുനിക രീതിയിൽഷെഡ്ഡ് നിർമിച്ചത്. പി.കാദർ ഹാജി, ബിന്ദുമോൾ, സി. സോമൻ, ഇ.കെ.രാധാകൃഷ്ണൻ ,കാരാട്ട് മുകുന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ സ്വാഗതവും, പി.ദാസൻ നന്ദിയും പറഞ്ഞു.

Local

ഓമശ്ശേരി ജ്വല്ലറിയില്‍ മോഷണ കേസിലെ പ്രതി ബസ്സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു

ഓമശ്ശേരി: ഓമശ്ശേരിയിലെ ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി കവര്‍ച്ച നടത്തിയ പ്രതി ബംഗ്ലാദേശ് സ്വദേശി നഈം അലി ഖാന്‍ ബസ്സില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കണ്ണൂര്‍ ജയിലില്‍ നിന്നും താമരശ്ശേരി കോടതി യില്‍ എത്തിച്ചു മടങ്ങുമ്പോള്‍ ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ വെച്ചായിരുന്നു സംഭവം. ബസ്സ് നിര്‍ത്തിയപ്പോള്‍ കൈ വിലങ്ങുമായി ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീ സുകാരും പിന്നാലെ ചാടി പ്രതിയെ പിടികൂടി. ബസ്സില്‍ നിന്നും ചാടിയപ്പോള്‍ പരുക്കേറ്റ പ്രതിയെ ബാലുശ്ശേരി സര്‍ക്കാര്‍ […]

Trending

ഐഐഎം ലെ മലിനജലം: ദുരിതമൊഴിയാതെ മാട്ടുമ്മല്‍ പ്രദേശവാസികള്‍

ഏറെക്കാലമിയി നിലനില്‍ക്കുന്ന പ്രശ്‌നമാണ് മാട്ടുമ്മല്‍ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നം. ഐഐഎം ലെ മാലിന്യപ്ലാന്റില്‍ നിന്നുമുള്ള മാലിന്യത്തില്‍ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടിവെള്ളം നശിച്ചിട്ട് ഏറെ നാളായി. വലിയ പ്രതിഷേധങ്ങളും മറ്റും കാരണം താത്കാലിക പരിഹാരം വിഷയത്തില്‍ വന്നിരുന്നു. എന്നാല്‍ നാളുകള്‍ക്കിപ്പുറം മാട്ടുമ്മല്‍ പ്രദേശവാസികളുടെ പ്രശ്‌നം വീണ്ടും ചര്‍ച്ചയായി. നാളുകള്‍ക്ക് മുന്‍പ് പ്രദേശവാസികളുടെ വെള്ളം മലിനമായപ്പോള്‍ പരിഹാരമെന്നോണം ഐഐഎം ഇവര്‍ക്ക് കുടിവെള്ളമെത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ സമയത്തിനെത്തിക്കാത്തതും മറ്റും അന്ന് ഏറെ പ്രശ്‌നങ്ങള്‍ക്ക് കാരണമായിരുന്നു. ഐഐഎംന്റെ മാലിന്യ പ്ലാന്റിലെ മാലിന്യം […]

Kerala

കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളാകാം

സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാകുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്രസ്ലാ ധ്യാപകർക്ക്‌ ക്ഷേമനിധി നടപ്പാക്കാനും പെൻഷൻ അനുവദിക്കുന്നതിനും2008 ൽ സർക്കാർ തീരുമാനിച്ചു. തുടർന്ന് മദ്രസ് സാദ്ധ്യാപകർക്ക് സേവന ശേഷം ജീവസന്ധാരണത്തിന് ഉതകുന്ന തരത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി മദ്രസ്ലാ ധ്യാപക രുടെയും മദ്രസ്സാമാനേജ് മെന്റ് കമ്മിറ്റികളുടെയും സർക്കാറിന്റെയും പങ്കാളിത്തത്തോടെ 2010 മെയ് 31ന്ന് […]

News

പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2019-20 വര്‍ഷത്ത പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം നടത്തുന്നതിന് താല്‍പര്യമുള്ള കോളേജുകള്‍, എന്‍ജിഒകള്‍, മഹല്‍ കമ്മറ്റികള്‍, യതീംഖാനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആഗസ്ത് 5 നകം കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കഴിഞ്ഞ വര്‍ഷം ക്യാംപ് നടത്തിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. നാല് ദിവസമായി 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്. ചുരുങ്ങിയത് 30 പേരെയെങ്കിലും പങ്കെടുപ്പിക്കുന്ന വര്‍ക്കേ ക്യാമ്പ് അനുവദിക്കൂ. 18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും […]

Local

കുന്ദമംഗലം മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വേലായുധന്‍ അന്തരിച്ചു

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്തിന്റെ മുന്‍ സെക്രട്ടറിയായിരുന്ന വേലായുധന്‍(70) അന്തരിച്ചു. സംസ്‌കാരം വൈകീട്ട് 5 ന് വീട്ടുവളപ്പില്‍. ഭാര്യ: പത്മിനി, മക്കള്‍: പവനീഷ്(കുട്ടന്‍), വിനീഷ്(ചിഞ്ചു) പരേതനായ അവനീഷ്. മരുമകള്‍: നിയ തിരുവമ്പാടി. സഹോദരങ്ങള്‍: ചാത്തുക്കുട്ടി, വേലുക്കുട്ടി(വൈദ്യര്‍), ഗോപാലന്‍,ദാസന്‍

Local

വലിയെടത്തില്‍ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി

കുന്ദമംഗലം: വലിയെടത്തില്‍ ദേവീക്ഷേത്രകമ്മറ്റിയും ശ്രേഷ്ഠാചാര്യസഭയുടെയും സംയുക്താഭിമുഖ്യത്തില്‍ പുതൂര്‍കടവില്‍ ജൂലായ് 31 ന് ബുധനാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ ബലിതര്‍പ്പണത്തിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായി ക്ഷേത്രകമ്മറ്റി ഭാരവാഹികള്‍ അറിയിച്ചു. 2019 ആഗസ്റ്റ് 6 മുതല്‍ 16വരെ ക്ഷേത്രത്തില്‍ കര്‍ക്കിടപൂജ ഉണ്ടായിരിക്കുന്നതാണ്.

Local

ഇരിപ്പോടംമണ്ണിൽ- തോട്ടത്തിൽകടവ് റോഡ് ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കേരള ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കോണോട്ട് ഇരിപ്പോടംമണ്ണിൽ- തോട്ടത്തിൽകടവ് റോഡ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.മീന, വാർഡ് മെമ്പർ എംകെ ലിനി, ബ്ലോക്ക് മെമ്പർ രതി തടത്തിൽ, ഷാജികുമാർ, വിനോദൻതൂമ്പറ്റ, മേറ്റത്ത് വിനോദൻ, അബ്ദുറഹിമാൻകുട്ടി, മായിൻമാസ്റ്റ‌ർ, പ്രദീപൻപകലേടത്ത്, കാനാത്ത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

error: Protected Content !!