കുന്ദമംഗലം: കേരള ഗതാഗതവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവഴിച്ച് കോൺക്രീറ്റ് ചെയ്ത് നവീകരിച്ച കോണോട്ട് ഇരിപ്പോടംമണ്ണിൽ- തോട്ടത്തിൽകടവ് റോഡ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.മീന, വാർഡ് മെമ്പർ എംകെ ലിനി, ബ്ലോക്ക് മെമ്പർ രതി തടത്തിൽ, ഷാജികുമാർ, വിനോദൻതൂമ്പറ്റ, മേറ്റത്ത് വിനോദൻ, അബ്ദുറഹിമാൻകുട്ടി, മായിൻമാസ്റ്റർ, പ്രദീപൻപകലേടത്ത്, കാനാത്ത്ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു