Kerala

കള്ളനോട്ട് കേസ്: പ്രതികളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

കുന്ദമംഗലം:കള്ളനോട്ട് കേസ് എന്‍ഐക്ക് കൈമാറാന്‍ സാധ്യത. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് ക്രൈംബ്രാഞ്ചില്‍ നിന്ന് എന്‍ഐഎക്ക് കൈമാറാനുള്ള സാധ്യത ഏറെയുള്ളത്. അങ്ങിനെ വരുന്ന പക്ഷം പ്രതികളുടെ പേരില്‍രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുക. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തീരുമാനമായേക്കും. പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതികളെ വളരെ പെട്ടെന്ന് വലയിലാക്കാന്‍ സാധിച്ചത്.പരമാവധി പഴുതടച്ച അന്വേഷമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഉറവിടം കണ്ടെത്തിയത. ഇതോടെ പോലീസിന്റെ മിടുക്ക് ജനങ്ങളില്‍ വലിയമതിപ്പ് ഉളവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്നിരുന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും ആയിരുന്നു കണ്ടെത്തിയിരുന്നത്. ആദ്യം ആറ്റിങ്ങല്‍ സ്വദേശി പത്രോസിന്റെ ഹോസ്പിറ്റല്‍ ചികിത്സക്കിടെയാണ് കേസിന്റെ തുമ്പ് ലഭിക്കുന്നത്. ഗോപുരം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നിന്ന് രണ്ടു പ്രാവശ്യവും ബില്ലടച്ചപ്പോള്‍ കള്ളനോട്ട് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പത്രോസിനെ അറസ്റ്റ് ചെയ്യുകയും പത്രോസില്‍ നിന്ന് ചിറയന്‍കീഴുള്ള പ്രതാപനിലേക്ക് കേസ് എത്തുകയും ചെയ്തു. പ്രതാപനെ വച്ച് വഹാബിനെ വിളിച്ച് വരുത്തി വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുന്ദമംഗലം സ്വദേശി ഷമീറിന്റെ പങ്ക് പോലീസിന് മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് ഷമീറിനെ കെഎസ്ആര്‍ടിസ് സ്റ്റാന്റിലേക്ക് വിളിച്ചുവരുത്തി വലയിലാക്കുകയായിരുന്നു. പിന്നീട് ഷമീറില്‍ നിന്ന് നോട്ട് അച്ചടിച്ച വീടിന്റെ വഴി പോലീസ് മനസ്സിലാക്കുകയും പിലാശ്ശേരി സ്‌കൂളിനടുത്തെ വാടക വീട്ടില്‍ ഒളിപ്പിച്ചുവച്ച സ്ഥലവും നോട്ടുകളും കണ്ടെത്തുകയുമായിരുന്നു. സ്‌റ്റെയര്‍കേസിനടിയിലും ബെഡിനടിയിലുമായായിരുന്നു നോട്ടുകള്‍ ഉണ്ടായിരുന്നത്. മെഷീന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വീടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്.


തിരുവനന്തപുരം റൂറല്‍ എസ്പി പി.കെ മധു, ആറ്റിങ്ങല്‍ ഡിവൈഎസ്പി വിദ്യാധരന്‍, സിഐ ഡിപിന്‍, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ്, സിഐ മൂസ വള്ളിക്കാടന്‍, കുന്ദമംഗലം സി.ഐ ജയന്‍ ഡൊമനിക്, കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ ശ്രീജിത്ത് മറ്റ് പോലീസ് സേന അംഗങ്ങളുമാണ് കേസ് കണ്ടെത്തിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!