ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ കരാര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഉത്തരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഐകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കും. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ ഐ.ടി.ഐകളിലേക്കുളള ഇന്റര്‍വ്യൂ ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് എലത്തൂര്‍ ഐ.ടി.ഐയില്‍ നടത്തും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ എ.സി.ഡി ഇന്‍സ്‌പെക്ടര്‍മാരുടെ 22 ഒഴിവുകളും ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ 19 ഒഴിവുകളുമാണുള്ളത്. ട്രേഡ് എ സി ഡി ടെസ്റ്റ/ ഇന്‍സ്ട്രക്ടര്‍മാരുടെ മിനിമം അടിസ്ഥാന യോഗ്യത ബന്ധപ്പെട്ട ട്രേഡില്‍ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിംഗ് ഡിപ്ലോമ ആണ്. പെയിന്റര്‍ ട്രേഡില്‍ എസ്.എസ്.എല്‍.സി, എന്‍.ടി.സി, എന്‍.എ.സി എന്നിവയാണ് മിനിമം യോഗ്യത. എ.സി.ഡി, ട്രേഡ് ഇന്‍സ്ട്രക്ടര്‍മാരുടെ പ്രതിമാസ വേതനം 27825 രൂപ.. പട്ടികജാതിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ഐ.എച്ച്.ആര്‍.ഡി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിങ്, പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നീ കോഴ്‌സുകളുടെ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാര്‍ക്ക് വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ അറിയാം. ഐ.എച്ച്.ആര്‍.ഡി.യുടെ വെബ്‌സൈറ്റിലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ആഗസ്റ്റ് 5 വരെ പരീക്ഷാകേന്ദ്രങ്ങളില്‍ പിഴകൂടാതെയും ആഗസ്റ്റ് 12 വരെ 200 രൂപ ഫീസ് സഹിതവും സമര്‍പ്പിക്കാം. സപ്ലിമെന്ററി പരീക്ഷയ്ക്ക് പ്രത്യേക അനുമതി ആവശ്യമുള്ളവര്‍ ആഗസ്റ്റ് 20 നകവും 200 രൂപ പിഴ സഹിതം ആഗസ്റ്റ് 30 വരെയും അപേക്ഷ നല്‍കാം. ഫോണ്‍: 0471 2322985.
എന്‍ഡമോളജിസ്റ്റ്, ഇന്‍സെക്ട് കളക്ടര്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ എന്‍ഡമോളജിസ്റ്റ്, ഇന്‍സെക്ട് കളക്ടര്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തും. യോഗ്യത ഉളളവര്‍ ആഗസ്റ്റ് മൂന്നിന് രാവിലെ ഒമ്പത് മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം കോഴിക്കോട് സിവില്‍ സ്‌റ്റേഷനിലുള്ള നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.arogyakeralam.gov.in
ആരോഗ്യ ദൗത്യത്തില്‍ നഴ്‌സ്, ഹെല്‍ത്ത് വിസിറ്റര്‍
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ആര്‍.ബി.എസ്.കെ നഴ്‌സ്, പി.ആര്‍.ഒ, ജി.ബി.വി.എം കോര്‍ഡിനേറ്റര്‍, ടി.ബി ഹെല്‍ത്ത് വിസിറ്റര്‍, സ്റ്റാഫ് നഴ്‌സ്, സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍, ആരോഗ്യകേരളം, ദേശീയ ആരോഗ്യദൗത്യം, സിവില്‍ സ്‌റ്റേഷന്‍ എന്ന വിലാസത്തില്‍ ആഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.arogyakeralam.gov.in
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ആര്‍ട്ട് ഗ്യാലറി കൃഷ്ണമേനോന്‍ മ്യൂസിയം കോമ്പൗണ്ടിലുള്ള ഒമ്പത് മരങ്ങളുടെ ചില്ലകള്‍ വെട്ടി ഒതുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 14 വൈകീട്ട് മൂന്ന് മണി. ഫോണ്‍: 0495 2381253.