സച്ചാർ കമ്മീഷൻ റിപ്പോർട്ട് കേരളത്തിൽ നടപ്പാകുന്നത് സംബന്ധിച്ച് പഠനം നടത്തിയ മുൻതദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ മദ്രസ്ലാ ധ്യാപകർക്ക് ക്ഷേമനിധി നടപ്പാക്കാനും പെൻഷൻ അനുവദിക്കുന്നതിനും2008 ൽ സർക്കാർ തീരുമാനിച്ചു. തുടർന്ന് മദ്രസ് സാദ്ധ്യാപകർക്ക് സേവന ശേഷം ജീവസന്ധാരണത്തിന് ഉതകുന്ന തരത്തിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടി മദ്രസ്ലാ ധ്യാപക രുടെയും മദ്രസ്സാമാനേജ് മെന്റ് കമ്മിറ്റികളുടെയും സർക്കാറിന്റെയും പങ്കാളിത്തത്തോടെ 2010 മെയ് 31ന്ന് കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി നിലവിൽ വന്നു.
കേരളത്തിലെ മദ്രസ ക ളിൽ പഠിപ്പിക്കുന്ന 20 വയസ് പുർത്തിയായ 55 വയസ് കഴിയാത്ത അധ്യാപകർക്ക് ഇതിൽ അംഗങ്ങളാകാം. സാധാരണ മദ്രസ്സകൾ, അറബിക് കോളേജുകൾ, പള്ളിദർസുകൾ, മദ്രസ്സ യോടനുബന്ധിച്ച നഴ്സറി സ്കൂളുകൾ, തുടങ്ങിയവയിലെ അധ്യാപകർക്കും മുഫത്തി ഷുമാർക്കും അംഗത്വം ലഭിക്കും. അംഗത്തത്തിനുള്ള അപേക്ഷാ ഫോറം കലക്ടറേറ്റുകളിലെ ന്യൂനപക്ഷ സെല്ലിൽ നിന്നും കോഴിക്കോട്പുതിയറ യിലെ ക്ഷേമനിധി ഓഫീസിൽ നിന്നും www.mtwfs.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം 3 പാസ്പോർട്ട് സൈസ് ഫോട്ടോ വയസ് തെളിയിക്കുന്നതിന് School certificate ,പാസ്പോർട്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു ലഭിക്കുന്ന ജനന സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നിന്റെ കോപ്പി ,റേഷൻകാർഡ്, ഇലക്ഷൻ ഐ ഡി എന്നിവയുടെ കോപ്പിയും മാനേജർ,
കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി,
പുതിയറ Po, കോഴിക്കോട് 673 004 എന്ന വിലാസത്തിൽ അയക്കണം.
ഇപ്പോൾ ലഭിക്കുന്ന ആനുകൂല്യങ്ങൾ
1).65 വയസ്സ് പൂർത്തിയാകുമ്പോൾ കുറഞ്ഞ പെൻഷൻ 1000 രൂപ കൂടിയത് 5220 രൂപ
2). അംഗങ്ങളുടെ സ്വന്തം വിവാഹത്തിനും പെൺമക്കളുടെ വിവാഹത്തിനും 10000 രൂപ
3).SSLC, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മക്കൾക്ക് 2000 രൂപ സ്കോളർഷിപ്പ്.
4). ഭവന നിർമ്മാണത്തിന് പലിശരഹിത ലോൺ 2 .5ലക്ഷം.84 മാസം കൊണ്ട് അടച്ചു തീർത്താൽ മതി.
5). ചികിത്സാ സഹായം, സാധാരണ അസുഖങ്ങൾക്ക് 5000 രൂപയും ഗുരുതര രോഗങ്ങൾക്ക് 25000 രൂപയും
6).മദ്രസ് സാദ്ധ്യാപികമാർക്ക് പ്രസവാനുകൂല്യം 15000 രൂപ.
വിശദ വിവരങ്ങൾക്ക് mtpwfo@gmail.com എന്ന മെയിൽ ഐഡിയിലോ 0495 2720 577 ഫോൺ നമ്പറിലോ ബന്ധപ്പെടുക
പി .എം.ഹമീദ്
മാനേജർ കേരള മദ്രസ്സാ ധ്യാപക ക്ഷേമനിധി