സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ നടക്കുന്ന 2019-20 വര്‍ഷത്ത പ്രീമാരിറ്റല്‍ കൗണ്‍സലിംഗ് പ്രോഗ്രാം നടത്തുന്നതിന് താല്‍പര്യമുള്ള കോളേജുകള്‍, എന്‍ജിഒകള്‍, മഹല്‍ കമ്മറ്റികള്‍, യതീംഖാനകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആഗസ്ത് 5 നകം കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കഴിഞ്ഞ വര്‍ഷം ക്യാംപ് നടത്തിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
നാല് ദിവസമായി 8 സെഷനുകള്‍ അടങ്ങുന്നതാണ് കോഴ്‌സ്.
ചുരുങ്ങിയത് 30 പേരെയെങ്കിലും പങ്കെടുപ്പിക്കുന്ന വര്‍ക്കേ ക്യാമ്പ് അനുവദിക്കൂ.
18 കഴിഞ്ഞ പെണ്‍കുട്ടികള്‍ക്കും 25 കഴിഞ്ഞ ആണ്‍കുട്ടികള്‍ക്കുമാണ് പ്രവേശനം. പൂര്‍ണമായും സൗജന്യമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
04952724610, 9447468965 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.