Local

സഹീറിന്റെ ജീവനായ് നമുക്ക് കൈകോര്‍ക്കാം

കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ തലക്ക് പരിക്കേറ്റ ചെലവൂർ മുണ്ടോട്ട് ചാലിൽ സഹീറിന്റെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സഹീറിന്റെ ചികിത്സക്ക് വൻ തുക ചിലവ് വരുന്ന സാഹചര്യത്തിൽ.ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകി. എംപി ഹമീദ്(ചെയർ)കെകെ നവാസ്(കൺ) വി ജാനിഫ്(ട്രഷ).സഹായങ്ങൾ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെലവൂർ ബ്രാഞ്ച്  3765402234 എന്ന  അകൗണ്ട് നമ്പറിലേക്ക് അയക്കാവുന്നതാണ്. ഐഎഫ്എഫ്സി കോഡ് CBIN 0282689.

National

‘ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ് ‘ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ

ന്യൂദല്‍ഹി: സൊമാറ്റോയുടെ ഡെലിവറി ബോയിയെ അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം സ്വീകരിക്കാതെ മടക്കിയയച്ച യുവാവിന് മറുപടിയുമായി സൊമാറ്റോ അധികൃതർ. ”സൊമാറ്റോയില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഡെലിവര്‍ ചെയ്യാന്‍ എത്തിയത് ഒരു അഹിന്ദുവായതിനാല്‍ ഓര്‍ഡര്‍ കാന്‍സല്‍ ചെയ്തു. ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്നാണ് അവര്‍ പറഞ്ഞത്. കാന്‍സല്‍ ചെയ്തതുകൊണ്ട് റീഫണ്ട് നടക്കില്ലെന്നും അവര്‍ പറയുന്നു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് എന്നെ നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാവില്ല. എനിക്ക് ഈ ഭക്ഷണം ആവശ്യമില്ല. ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുകയാണ്. റീഫണ്ടും വേണ്ട”- യുവാവിനെ മടക്കി […]

Local

പാതയോരത്തെ മാലിന്യം ‘ ഡി.വൈ.എഫ്. ഐ. യുടെ പരാതിയില്‍ മുനിസിപ്പാലിറ്റിയുടെ നടപടി

‘ കൊടുവള്ളി: ദേശിയ പാതയോരത്ത് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ച മാലിന്യം ഡിവൈഎഫ്‌ഐ യുടെ പരാതിയെത്തുടര്‍ന്ന് നീക്കം ചെയ്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിക്ക് ശേഷം മുന്‍സിപ്പല്‍ അധികൃതര്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വിഷയത്തില്‍ റോഡരികില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ ഇത്തരക്കാരെ കണ്ടെത്തുന്നതിന് സംഘടന മുന്നിട്ടിറങ്ങുമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്. ഐ വാവാട് സെന്റര്‍ യൂനിറ്റ് കൊടുവള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.

Kerala

എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നു; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി. ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നൗഷാദിന്റെ കൊലപാതകം രാഷ്ട്രീയകൊലപാതകമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്നകാര്യം പരിശോധിക്കണം എന്നും അദ്ദേഹം പറഞ്ഞു.

Local

ടാങ്കര്‍ലോറി ഇടിച്ച് ബൈക്കുകള്‍ തകര്‍ന്നു

താമരശ്ശേരി: ടാങ്കര്‍ ലോറി മരത്തിലിടിച്ച് നിരവധി ബൈക്കുകള്‍ തകര്‍ന്നു. വയനാട് ഭാഗത്തും നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് താമരശ്ശേരി PWD ഓഫീസിന് മുന്‍വശത്തെ മരത്തിലിടിച്ചത്. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന നിരവധി ബൈക്കുകളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

National

മുത്തലാഖ് ബിൽ: എം പി വഹാബ് വൈകിയെത്തി സഭയിൽ ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല

ന്യൂദല്‍ഹി: മുത്തലാഖ് നിരോധന ബില്ലിനോട് അനുബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ മുസ്‌ലിം ലീഗിന്റെ ഏക രാജ്യസഭാ എം.പി പി.വി അബ്ദുല്‍ വഹാബിന് സംസാരിക്കാനായില്ല. വിളിച്ച സമയത്ത് ഹാജരാവാത്തതിനാലാണ് സംസാരിക്കാനുള്ള അവസരം നിഷേധിച്ചത്. സഭയിലില്ലാത്തതിനെത്തുടര്‍ന്നാണ് ഈ നടപടി. വീണ്ടും അവസരത്തിന് ശ്രമിച്ചെങ്കിലും അനുവദിച്ച് കിട്ടിയില്ല. ചര്‍ച്ച അവസാനിപ്പിച്ച് നിയമമന്ത്രി മറുപടി പറയുന്ന സമയത്താണ് അദ്ദേഹം സഭയിൽ എത്തിയത്. ഇതോടെ ബില്ലിനെതിരായി വോട്ട് ചെയ്‌തെങ്കിലും നിയമനിര്‍മാണത്തെ എതിര്‍ക്കുന്ന കക്ഷിയെന്ന നിലയ്ക്ക് ലീഗിന്റെ നിലപാട് അവതരിപ്പിക്കാന്‍ വഹാബിന് സാധിക്കാതെ പോയി. പ്രതിപക്ഷ […]

Local

അംഗനവാടി കുരുന്നുകള്‍ക്ക് പഠന കിറ്റ് കൈമാറി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം

നരിക്കുനി: ഭാഷാ സമര സ്മരണ ഉണര്‍ത്തി യൂത്ത് ലീഗ് ദിനത്തില്‍ രാംപൊയില്‍ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രദേശത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് പഠന കിറ്റുകള്‍ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമായ വി.സി റിയാസ് ഖാന്‍ നിര്‍വഹിച്ചു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് അനീസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.പി റഷീദ് മാസ്റ്റര്‍, കെ.കെ മുജീബ്, എ.ഷറഫുദ്ദീന്‍, എ.പി സിന്ദീഖ്, ഇഖ്ബാല്‍ പറമ്പത്ത്, […]

Kerala

വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. അക്രമത്തിനു പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് കോൺഗ്രസ്

തൃശ്ശൂർ : ചാവക്കാട് പുന്നയില്‍ വെട്ടേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന സ്വദേശി നൗഷാദ് മരിച്ചു. ഇദ്ദേഹത്തോടൊപ്പം വെട്ടേറ്റ മറ്റ് പ്രവര്‍ത്തകരായ ബിജേഷ്, നിഷാദ് സുരേഷ് എന്നിവർ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ചാവക്കാട് പൊലീസ് പ്രതികരിച്ചു. ഒമ്പത് ബൈക്കുകളിലായെത്തിയ അക്രമി സംഘം ഇന്നലെ രാത്രി വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു എന്നാണ് വിവരം.14 പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തിന് പിന്നില്‍ […]

Local

അറിയിപ്പ്

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് ഓണം ബോണസിനു ഒപ്പ് രേഖപ്പെടുത്താന്‍ അവസരം റേഷന്‍ വിതരണം ജില്ലയില്‍ 2019 ജൂലൈ മാസത്തെ റേഷന്‍ വിഹിതം എല്ലാ റേഷന്‍ കടകളിലൂടെയും ആഗസ്റ്റ് ഒന്ന് വരെ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Local

സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

കോഴിക്കോട് : ആഗസ്റ്റ് 15 ന് എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ നടത്താന്‍ കലക്ടര്‍ സീറാം സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് രാവിലെ 8.30ന്  വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. അനുബന്ധ പരിപാടിയായി ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും.  സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ക്യാപ്റ്റന്‍ വിക്രം […]

error: Protected Content !!