താമരശ്ശേരി: ടാങ്കര്‍ ലോറി മരത്തിലിടിച്ച് നിരവധി ബൈക്കുകള്‍ തകര്‍ന്നു. വയനാട് ഭാഗത്തും നിന്നും വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് താമരശ്ശേരി PWD ഓഫീസിന് മുന്‍വശത്തെ മരത്തിലിടിച്ചത്. ഇവിടെ പാര്‍ക്കു ചെയ്തിരുന്ന നിരവധി ബൈക്കുകളും ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നു. ലോറിയുടെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.