Local

അറിയിപ്പ്

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനില്‍
കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍

ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 12 മാസം. പ്രതിമാസ ശമ്പളം 10000 രൂപ. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളും നഗരസഭാ പ്രദേശത്തെ താമസക്കാരും ആയിരിക്കണം.

 യോഗ്യതയുളള സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധിക യോഗ്യതയായി കണക്കാക്കും. എസ് ജെ എസ് ആര്‍ വൈ പദ്ധതിയില്‍ സിഇഒ ആയി പ്രവര്‍ത്തിച്ചവര്‍ക്കും കുടുംബശ്രീ സംഘടനാ  പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. 

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12 ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോമിന്റെ മാതൃക അതാത് സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അയക്കണം.

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന്

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

ഓണം ബോണസിനു ഒപ്പ് രേഖപ്പെടുത്താന്‍ അവസരം

 സംസ്ഥാന ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസിനുള്ള ഒപ്പ് ആഗസ്റ്റ് 5 മുതല്‍ രേഖപ്പെടുത്താന്‍ അവസരം. ആഗസ്റ്റ്  12, 14, 17, 19 തിയ്യതികള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഒപ്പ് രേഖപ്പെടുത്താം. ഓഗസ്റ്റ് 12, 19 തീയതികളില്‍ വടകര ലോട്ടറി സബ് ഓഫീസ്, 14, 17 തീയതികളില്‍ താമരശ്ശേരി ലോട്ടറി സബ് ഓഫീസ് എന്നിവിടങ്ങളില്‍ ഒപ്പ് സാക്ഷ്യപ്പെടുത്താം. ഒപ്പ് സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. 

റേഷന്‍ വിതരണം

ജില്ലയില്‍ 2019 ജൂലൈ മാസത്തെ റേഷന്‍ വിഹിതം എല്ലാ റേഷന്‍ കടകളിലൂടെയും ആഗസ്റ്റ് ഒന്ന് വരെ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!