Trending

വിജയഗാഥയുടെ ഒന്നാം പിറന്നാളുമായി കുടുംബശ്രീ കഫേ കാന്റീന്‍

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ കാന്റീന് ഇന്ന് ഒന്നാം പിറന്നാള്‍. 2018 ആഗസ്റ്റ് ഒന്നിന് അന്നത്തെ ജില്ലാ കളക്ടറായിരുന്ന യു.വി ജോസാണ് കഫേകാന്റീന്‍ ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റേയും പ്രസിഡന്റിന്റേയും പൂര്‍ണമായ പിന്തുണ കാന്റീന്‍ നടത്തിപ്പിന് ലഭ്യമാകുന്നതായി കാന്റീന്‍ തൊഴിലാളികള്‍ പറയുന്നു. ജീവിതമാര്‍ഗം മുട്ടി വളരെ പ്രയാസം അനുഭവിക്കുന്ന അവസരത്തിലാണ് കുടുംബശ്രീ മിഷന്‍ ഇങ്ങനെയൊരവസരം തങ്ങള്‍ക്ക് നല്‍കിയതെന്ന് കാന്റീന്‍ തൊഴിലാളികളായ പ്രശാന്തിയും, സുജിതയും, സജീനയും പറയുന്നു. കുടുംബശ്രീ സംരംഭകത്വ […]

Technology

മാരുതിയുടെ വില്‍പനയില്‍ വന്‍ താഴ്ച

മാരുതിയുടെ വില്പനയില്‍ ജൂലൈ മാസത്തില്‍ കുത്തനെ താഴ്ച. ഒരു മാസത്തിനിടയില്‍ കുറഞ്ഞത് 33 .5 ശതമാനം വില്‍പ്പനയാണ്. കഴിഞ്ഞ മാസം മാരുതി വിറ്റത് 109264 കാറുകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 164369 കാറുകളായിരുന്നു. ആള്‍ട്ടോ , വാഗന്‍ ആര്‍ എന്നിവയുടെ വില്പന 69 .3 ശതമാനം ഇടിഞ്ഞു. ഈ രണ്ടു മോഡലുകളില്‍ ആകെ വിറ്റത് 11577 യൂണിറ്റുകള്‍ മാത്രമാണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലെനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ വില്പന 22 .7 ശതമാനമാനവും […]

Local

കളപ്പിലാവില്‍ മറിയ നിര്യാതയായി

മടവൂര്‍ : പരേതനായ താമരശ്ശേരി ഈന്തുങ്കണ്ടിയില്‍ അഹമ്മദ് കുട്ടിയുടെ ഭാര്യ മടവൂര്‍ സി.എം മഖാമിനു സമീപം കളപ്പിലാവില്‍ മറിയ (82) നിര്യാതയായി. മക്കള്‍: കാസിം മുസ്ലിയാര്‍ (മിസ്ബാഹുല്‍ ഹുദാ മദ്‌റസ മടവൂര്‍), ഫാത്തിമ, ഖമറുന്നിസ, പരേതയായ ആയിശ . മരുമക്കള്‍: അസീസ് ചെമ്പ്ര, അബ്ദുറസാഖ് കൊട്ടാരക്കോത്ത്, റൈഹാനത്ത് കളപ്പിലാവില്‍. സഹോദരങ്ങള്‍: അബൂബക്കര്‍ മുസ്ലിയാര്‍, അബ്ദുറഹിമാന്‍, ഖാലിദ്, മുസ്തഫ മുസ്ലിയാര്‍, ഫാത്തിമ, മൈമൂന പരേതരായ ഹംസ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, മഹ്മൂദ്, അബ്ദുല്ലക്കുട്ടി, ഖദീജ, ജമീല, സാറ മയ്യിത്ത് […]

Sports

ഇന്ത്യൻ ടീം പരിശീലകരാവാൻ 2000 അപേക്ഷകൾ

പ്രമുഖരുടെ എണ്ണത്തിൽ വളരെ കുറഞ്ഞ പേര് മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളുവെങ്കിലും 2000 പേരുടെ അപേക്ഷയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ സമർപ്പിക്കപ്പെട്ടത്. പ്രമുഖരാരും അപേക്ഷിച്ചിട്ടില്ല എന്നത് നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് അനുഗ്രഹമാകും. നേരത്തെ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഹ്ലിയെ പിന്തുണച്ച് ഗാംഗുലിയും രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ […]

Local

അറിയിപ്പ്

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. മുന്‍പ് ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ്. ഫോണ്‍ : 0495 2383780. വായ്പ യോഗ്യത നിര്‍ണയക്യാമ്പ് 13 ന് പ്രവാസികള്‍ക്കായി നോര്‍ക്ക […]

Local

മജിസ്‌ട്രേട്ടിന്റെ വീടിന് മുന്‍പില്‍ അനധികൃത പാര്‍ക്കിങ്ങ്: പോലീസ് കേസെടുത്തു

കുന്ദമംഗലം: കുന്ദമംഗലം ജുഡ്യീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ വീടിന് മുന്‍പില്‍ അനധികൃതമായി കാര്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് കേസെടുത്തു. അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് ഏറെ പ്രയാസപ്പെട്ടു. വീടിന് മുന്‍പില്‍ പാര്‍ക്ക് ചെയ്യരുത് എന്ന ബോര്‍ഡിന് മുമ്പില്‍ തന്നെയാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മജിസ്‌ട്രേറ്റിന്റെ വീടീണെന്ന് അറിയില്ല എന്ന് ഉടമ പറഞ്ഞപ്പോള്‍ പോലീസുകാര്‍ മറ്റ് വീടുകള്‍ക്ക് മുന്‍പിലാണെങ്കിലും പാര്‍ക്ക് ചെയ്യാന്‍ പാടില്ല എന്ന് നിര്‍ദേശിക്കുകയായിരുന്നു.

News

ഐഐഎം മലിനീകരണം; പരിസരവാസികള്‍ക്ക് ആശ്വാസമായി എംഎല്‍എയുടെ കൈത്താങ്ങ്

കുന്ദമംഗലം: ഐഐഎം ല്‍ നിന്നും മാലിന്യം ഒഴുകിയ വിഷയത്തില്‍ പ്രദേശവാസികള്‍ക്ക് കൈത്താങ്ങായി കുന്ദമംഗലം എംഎല്‍എ പിടിഎ റഹീം. പ്രദേശവാസികളുടെ കുടിവെള്ളം ഉപയോഗ ശൂന്യമായതോടെ എംഎല്‍എ യുടെ നിര്‍ദേശപ്രകാരം വാര്‍ഡ് മെമ്പര്‍ പവിത്രന്‍ പ്രദേശം സന്ദര്‍ശിക്കുകയും എസ്റ്റിമേറ്റ് തയ്യാറാക്കി എംഎല്‍എ ക്ക് നല്‍കുകയും ചെയ്യും. അതുപ്രകാരം എംഎല്‍എ ഫണ്ട് ഉപയോഗപ്പെടുത്തി ഇവര്‍ക്ക് താല്‍കാലികമായി കുടിവെള്ളം എത്തിക്കും. കാലങ്ങളായി ഐഐഎം പരിസരത്തെ വീട്ടുകാര്‍ ഐഐഎം ല്‍ നിന്ന് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ ദുരിതം അമുഭവിക്കുകയാണ്. നിരവധി തവണ അധികാരികളുടെ മുന്‍പില്‍ പ്രശ്‌നം […]

National

ഡൽഹിയിൽ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിച്ചാൽ സൗജന്യ വൈദ്യുതി : അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി : 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകൾക്ക് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനമെടുത്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി ഡൽഹിയെ മാറ്റുകയെന്നതാണ് മുഖ്യ മന്ത്രിയുടെ ലക്‌ഷ്യം. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ രീതിയിൽ […]

Entertainment

പ്രമുഖരുടെ ജീവിതം വെള്ളിത്തിരയിൽ അഭിനയിക്കാൻ കഴിയുന്നത് തനിക്ക് ലഭിച്ച ഭാഗ്യം

ബയോപിക്ക് ചിത്രങ്ങളിൽ തന്റെ അസാമാന്യ കഴിവ് പുറത്തെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ജയസൂര്യ. മലയാളത്തിന്റെ കാൽ പന്ത് കളിയുടെ രാജകുമാരനായ വി പി സത്യന്റെ ജീവിത കഥ അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വീണ്ടും, ഈ നാട് ഹൃദയം കൊണ്ട് ഏറ്റെടുത്ത മലയാള ചലചിത്ര നായകൻ സത്യന്റേയും മെട്രോ മാന്‍ ഇ. ശ്രീധരന്റെയും ജീവിത കഥയുമായി ബിഗ് സ്‌ക്രീനിൽ എത്തുകയാണ് ജയസൂര്യ. രാമസേതു എന്ന് പേരിട്ടാണ് മെട്രോ മാന്റെ കഥ പുറത്ത് വരുന്നത് അതേ സമയം നടൻ […]

News

മുക്കം പോലീസ് സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് പുറകിലെ മാലിന്യക്കൂമ്പാരത്തില്‍് തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോദന നടത്തി. ഈ കെട്ടിടത്തില്‍ മുന്‍പ് വാടകക്ക് താമസിച്ചവര്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. 2 വര്‍ഷം മുന്‍പ് കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടി അന്നത്തെ മൃതദേഹതിന്റേതാവാമെന്നാണ് സംശയം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

error: Protected Content !!