മാരുതിയുടെ വില്പനയില്‍ ജൂലൈ മാസത്തില്‍ കുത്തനെ താഴ്ച. ഒരു മാസത്തിനിടയില്‍ കുറഞ്ഞത് 33 .5 ശതമാനം വില്‍പ്പനയാണ്. കഴിഞ്ഞ മാസം മാരുതി വിറ്റത് 109264 കാറുകള്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇത് 164369 കാറുകളായിരുന്നു.
ആള്‍ട്ടോ , വാഗന്‍ ആര്‍ എന്നിവയുടെ വില്പന 69 .3 ശതമാനം ഇടിഞ്ഞു. ഈ രണ്ടു മോഡലുകളില്‍ ആകെ വിറ്റത് 11577 യൂണിറ്റുകള്‍ മാത്രമാണ്. സ്വിഫ്റ്റ്, സെലേറിയോ, ഇഗ്‌നിസ്, ബലെനോ, ഡിസയര്‍ തുടങ്ങിയ മോഡലുകളുടെ വില്പന 22 .7 ശതമാനമാനവും കുറഞ്ഞിട്ടുണ്ട്. വിറ്റാര ബ്രെസ്സ, എസ് ക്രോസ്സ് എന്നിവയുടെ സെയില്‍സ് 38 .1 ശതമാനമാണ് കുറഞ്ഞത്.