പ്രമുഖരുടെ എണ്ണത്തിൽ വളരെ കുറഞ്ഞ പേര് മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളുവെങ്കിലും 2000 പേരുടെ അപേക്ഷയാണ് ഇന്ത്യൻ ടീമിന്റെ കോച്ചാവാൻ സമർപ്പിക്കപ്പെട്ടത്. പ്രമുഖരാരും അപേക്ഷിച്ചിട്ടില്ല എന്നത് നിലവിലെ പരിശീലകൻ രവി ശാസ്ത്രിയ്ക്ക് അനുഗ്രഹമാകും.
നേരത്തെ രവിശാസ്ത്രി തന്നെ തല്‍സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഇന്ത്യൻ നായകൻ കോഹ്ലി വ്യക്തമാക്കിയിരുന്നു. വിന്‍ഡീസ് പരമ്പരക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോഹ്ലിയെ പിന്തുണച്ച് ഗാംഗുലിയും രംഗത്തെത്തിയിരുന്നു.
ഓസ്‌ട്രേലിയന്‍ മുന്‍ താരം ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസന്‍, മുന്‍ ഇന്ത്യന്‍ താരങ്ങളായ റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവരാണ് അപേക്ഷ സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍. ബംഗളൂരു മിറര്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത് .