മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് വെസ്റ്റ്ഹിലിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ വടകര, കൊയിലാണ്ടി, ബേപ്പൂര്‍ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. മുന്‍പ് ആനുകൂല്യം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് ഏഴ്. ഫോണ്‍ : 0495 2383780.
വായ്പ യോഗ്യത നിര്‍ണയക്യാമ്പ് 13 ന്
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ വായ്പ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജില്ലാ സഹകരണ ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 13 ന് രാവിലെ 10 ന് കല്ലായി റോഡിലുള്ള സ്നേഹാജ്ഞലി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പില്‍ പ്രവാസി പുനരധിവാസ പദ്ധതിക്ക് കീഴില്‍ മടങ്ങിയെത്തിയ പ്രവാസികര്‍ക്ക് പങ്കെടുക്കാം. മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം വായ്പ നിബന്ധനയോടെ അനുവദിക്കുന്നതിനുമായാണ് ക്യാമ്പ് നടത്തുന്നത്.
അപേക്ഷകര്‍ രണ്ട് വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തവരായിക്കണം. താല്‍പര്യമുള്ളവര്‍ www.norkaroots.org യില്‍ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിശദീകരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്പ്ലോഡ് ചെയ്ത് പേര് രജിസറ്റര്‍ ചെയ്യണം. ഇതോടൊപ്പം തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണം, 2 വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും, മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പ് നടക്കുന്ന ദിവസം കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ 0471 2329738 (സഹായകേന്ദ്രം) എന്ന നമ്പറിലും നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939( ഇന്ത്യയില്‍ നിന്നും), 00918802012345( വിദേശത്തു നിന്നും), 0471 2770581 നമ്പറിലും ലഭിക്കും.
സീറ്റ് ഒഴിവ്
കോഴിക്കോട് ഗവ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ എം.എസ്.സി ഫിസിക്‌സ്, സ്റ്റാറ്റിറ്റിക്‌സ്, എം.എ ഹിന്ദി, മലയാളം, എം.കോം എന്നിവയില്‍ ഏതാനും സീറ്റ് ഒഴിവുണ്ട്. യോഗ്യരായ വിദ്യാര്‍ത്ഥികള്‍ ഇന്ന് (ആഗസ്റ്റ് 2) ഉച്ചയ്ക്ക് രണ്ട് മണിക്കകം അനുബന്ധ രേഖകള്‍ സഹിതം ഓഫീസില്‍ എത്തണം.
ഒപ്പം അദാലത്ത് 3 ന്
ജില്ലാ കലക്ടറുടെ ഒപ്പം അദാലത്ത് നാളെ (ആഗസ്റ്റ് 3) ഉച്ചയ്ക്ക് ഒരു മണിക്ക് കാക്കൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടത്തും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട് ഗവ എഞ്ചിനീയറിംഗ് കോളേജ് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിവിധ ലാബുകളിലേക്ക് കണ്‍സ്യുമബിള്‍സ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12 ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍: 0495 2383220, www.geckkd.ac.in
കെല്‍ട്രോണില്‍ ഗ്രാഫിക് ഡിസൈനിംഗ് അഡ്മിഷന്‍ തുടങ്ങി
കെല്‍ട്രോണിന്റെ കോഴിക്കോട് നോളഡ്ജ് സെന്ററില്‍ ‘പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് ‘കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി കാലാവധി ഒരു വര്‍ഷം. അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്കും അഡ്മിഷന്‍ തുടങ്ങി. വിശദ വിവരങ്ങള്‍ക്ക് കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്.
ഫോണ്‍: 0495 2301772.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച
സിവില്‍ സ്റ്റേഷനിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ നാളെ (ആഗസ്റ്റ് 3) രാവിലെ 10.30 ന്് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സ്റ്റോര്‍ ഹെഡ്, ഓഫീസ് അഡ്മിനിസ്‌ട്രേറ്റര്‍, (ബി.കോം), അക്കൗണ്ടന്റ്, സൂപ്പര്‍വൈസര്‍, ബില്ലിംങ്ങ് (ബികോം, എം.കോം, ടാലി), ഗ്രാഫിക്‌സ് ഡിസൈനര്‍, സെയില്‍സ് ഓഫീസര്‍ (ബിരുദം), മാര്‍ക്കറ്റിംങ്ങ് എക്‌സിക്യൂട്ടീവ്, സെയില്‍സ്മാന്‍ (പ്ലസ് ടു), സ്‌പെയര്‍ പാര്‍ട്‌സ് അസിസ്റ്റന്റ് (പ്ലസ് ടു/ഐ.ടി.ഐ/ഡിപ്ലോമ), ഇന്‍ഷൂറന്‍സ് ഏജന്റ്, ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്, (എസ്.എസ്.എല്‍.സി), ഡ്രൈവര്‍ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം (നാളെ) ആഗസ്റ്റ് 3 ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. ഫോണ്‍ : 0495 2370178.
ശുചിത്വമാലിന്യസംസ്‌കരണ മേഖലയിലെ മികച്ച മാതൃകകളുടെ വീഡിയോ ഡോക്യൂമെന്റേഷന്‍ – മത്സരം സംഘടിപ്പിക്കുന്നു.
ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയിലെ മികച്ച മാതൃകകള്‍ വീഡിയോഡോക്യുമെന്റ് ചെയ്യുന്നതിന് ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥികള്‍, ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍, ഈ രംഗത്തെ മറ്റു പ്രൊഫഷണലുകള്‍ എന്നിവര്‍ക്കിടയില്‍ ശുചിത്വമിഷന്‍ ഒരു മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഡോക്യൂമെന്ററികള്‍ക്ക് നിര്‍മ്മാണ ചെലവും (മാനദണ്ഡങ്ങള്‍ക്ക് വിധേയമായി) അവാര്‍ഡും നല്‍കും. താല്‍പ്പര്യമുള്ളവര്‍ ഉടനടി ജില്ലാശുചിത്വമിഷന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ക്ഷീരകര്‍ഷക പരിശീലനം
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, നടുവട്ടത്തുളള (വായനശാല ബസ്‌സ്റ്റോപ്പ്) കേരളസര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ആറുദിവസത്തെ ശാസ്ത്രീയ പശുപരിപാലനം എന്ന വിഷയത്തില്‍ പരിശീലനം നടത്തപ്പെടുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ ഡയറിഫാം നടത്തിപ്പ്, വൈവിധ്യവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ 2019 ആഗസ്റ്റ് 6 മുതല്‍ 13 വരെയാണ് പരിശീലനം. പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ആഗസ്റ്റ് ആറിന് രാവിലെ 10 മണിക്ക് മുമ്പായി, ബാങ്ക് പാസ്സ് ബുക്കും ഫോട്ടോസ്റ്റാറ്റ് കോപ്പിയും, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും, 20/- രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0495 2414579 എന്ന ഫോണ്‍ നമ്പരിലോ ബ്ലോക്ക് തലത്തിലുള്ള ക്ഷീര വികസന സര്‍വ്വീസ് യൂണിറ്റുമായോ ബന്ധപ്പെടാവുന്നതാണെന്ന് ക്ഷീരപരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ അറിയിച്ചു.