News

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സന്ധിയില്ലാത്ത നടപടി സ്വീകരിക്കും- മന്ത്രി എ.സി മൊയ്തീന്‍

അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ധിയില്ലാത്ത നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. സാധാരണക്കാരെ ബാധിക്കുന്ന നിയമ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനല്ല അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച കെട്ടിട നിര്‍മ്മാണ ഫയല്‍ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഒരു ദിവസം കൊണ്ട് തീര്‍പ്പ് കല്പിക്കേണ്ട  അപേക്ഷകളില്‍ കാലതാമസം വരുത്തുന്ന പ്രവണത സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  യാന്ത്രികമായിട്ടല്ലാതെ   പ്രായോഗികമായി നിയമപരമായ സമീപനം അപേക്ഷകള്‍ […]

Local

മടവൂര്‍ സി എം മഖാം വഴി നരിക്കുനിയിലേക്ക് കെ.എസ് ആര്‍ ടി സി വേണം: സി പി എം

നരിക്കുനി :നരിക്കുനി യില്‍ നിന്നും സി എം മഖാം കുന്ദമംഗലം സിവില്‍ സ്റ്റേഷന്‍ വഴി കോഴിക്കോട്ടെക്ക് കെ എസ് ആര്‍ ടി സി ബസ് അനുവദിക്കണമെന്ന് സി പി ഐ എം കൊട്ട ക്കാവുവയല്‍ ബ്രാഞ്ച് കമ്മിറ്റിയോഗം ആവശ്യപെട്ടു. ഈ റോഡിലൂടെയോടുന്ന സ്വകാര്യ ബസ്സുകളെല്ലാം തന്നെ മെഡിക്കല്‍ കോളേജ് റൂട്ടിലാണ്. ഇത് വഴി കെ എസ് ആര്‍ ടി.സി ബസ് ഓടാത്തതിനാല്‍ വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും വൃദ്ധരും സ്ത്രീകളുമുള്‍പ്പെടെ യു ള്ള നൂറ് കണ ക്കിന് യാത്രക്കാര്‍ ഏറെ […]

News

മഴ കനിഞ്ഞില്ലെങ്കില്‍ ലോഡ് ഷെഡിംഗ്

മഴ കനിഞ്ഞില്ലെങ്കില്‍ സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗിന് സാധ്യത. മഴയില്ലെങ്കില്‍ ഓഗസ്റ്റ് 16-ാം തിയ്യതി മുതല്‍ ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനം മാത്രമാണ്. ഈ മാസം നല്ല മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വിദഗ്!ദ്ധരുടെ പ്രവചനം. അതിനാലാണ് ആഗസ്റ്റ് 16 വരെയുള്ള സ്ഥിതി വിലയിരുത്താന്‍ തീരുമാനിച്ചതെന്നും മഴയുടെ ലഭ്യത അനുസരിച്ച് അടുത്ത തീരുമാനങ്ങള്‍ ബോര്‍ഡ് എടുക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി.

Local

റേഷന്‍ വിതരണം ആഗസ്ത് മാസത്തില്‍ എ.എ.വൈ. വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി 30 കിലോഗ്രാം അരിയും, 5 കിലോഗ്രാം ഗോതമ്പും, 21 രൂപ നിരക്കില് 1 കി.ഗ്രാം പഞ്ചസാരയും നല്കും. മുന്‍ഗണനാ വിഭാഗത്തിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഒരംഗത്തിന് രണ്ട് രൂപ നിരക്കില്‍ 4 കിലോഗ്രാം അരിയും 1 കിലോഗ്രാം ഗോതമ്പും ലഭിക്കും. മുന്‍ഗണനേതര (സബ്‌സിഡി) കാര്‍ഡുകള്‍ക്ക് ഒരംഗത്തിന് നാലു രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം അരിയും ലഭ്യതയനുസരിച്ച് 17 രൂപ നിരക്കില്‍ രണ്ട് കിലോഗ്രാം ആട്ടയും മുന്‍ഗണനേതര […]

Kerala

ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു.. വിട ബഷീർക്ക സഹപ്രവർത്തകർ എഴുതുന്നു

തിരുവനന്തപുരം: സഹപ്രവർത്തകന്റെ ഓർമ്മകളിൽ അനുഭവങ്ങളൾ പങ്കു വെച്ച് മാധ്യമ പ്രവർത്തകർ. പത്രപ്രവര്‍ത്തന മേഖലയിലെ സൗമ്യമുഖം, വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുന്ന പത്രപ്രവര്‍ത്തകന്‍ ഇതൊക്കെയാണ് പ്രിയ ബഷീറിനെ കുറിച്ച് അവർക്കു പറയാനുള്ളത്. കലര്‍പ്പില്ലാതെ ചിരിച്ചും തമാശയും പറയുന്നവന്‍ . കെ.എം.ബി എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം പലരുടെയും ഇഷ്ട സുഹൃത്തതായിരുന്നു. അവരുടെ ഓർമ്മകളിൽ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ […]

News

കുന്ദമംഗലത്ത് വിവാഹവാഗ്ദാനം നടത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

കുന്ദമംഗലം: വിവാഹവാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഗുജറാത്ത് സ്വദേശി ശശി (24) നെയാണ് കുന്ദമംഗലം സി.ഐ. ജയന്‍ ഡൊമ്നിക് അറസ്റ്റ് ചെയ്തത്. മാവൂര്‍ കണ്ണിപറമ്പ് താമസിക്കുന്ന ഇയാള്‍ കോഴിക്കോട് സിറ്റി ബസിലെ ക്ലീനറാണ്. ഒരു മാസം മുമ്പ് മാവൂരിലെ വീട്ടില്‍ വെച്ചും രണ്ട് ദിവസം മുമ്പ് പാലക്കാട് ലോഡ്ജില്‍ വെച്ചും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് […]

International

മെസ്സിയ്ക്ക് മൂന്നു മാസം വിലക്ക്

ലോക ഇതിഹാസ താരം അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയ്ക്ക് രാജ്യാന്തര കളികളിൽ നിന്ന് മൂന്നു മാസം വിലക്ക്. ചിലിയുമായി കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനിടെ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് ലഫറിയോട് കയർത്തിനാണ് വിലക്ക്. നേരത്തെ 50,000 ഡോളർ പിഴയും വിധിച്ചിരുന്നു. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിനിടയിലാണ് ചിലി നായകനുമായി കയർത്തതിനെ തുടർന്ന് ഇരു പേർക്കും റഫറി ചുവപ്പ് കാർഡ് വിധിച്ചത്. അതേ സമയം അന്ന് നടന്ന ഫൗൾ തങ്ങൾക്ക് ഇരു പേർക്കും മഞ്ഞ കാർഡ് മാത്രം ലഭിക്കേണ്ടതേ ഉണ്ടായിരുന്നുവെന്ന് […]

Local

നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് അന്തരിച്ചു

എലത്തൂര്‍ : സിനിമ- സീരിയല്‍ നടന്‍ പ്രഭാകരന്‍ തിരുമുഖത്ത് (88) അന്തരിച്ചു. പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, ആര്യന്‍, സ്ഥലത്തെ പ്രധാന പയ്യന്‍സ്, അങ്ങാടി, അഹിംസ, പെരുന്തച്ചന്‍ എന്നീ സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ : സുചേത, മക്കള്‍ : സിമി, സപ്ന, സൂരജ് (ബിസിനസ്). മരുമക്കള്‍ : ബാലന്‍, സതീഷ്, സ്വപ്ന

Local

മെര്‍ച്ചന്റ് ചേമ്പര്‍ ഇന്റര്‍നാഷണല്‍ കുന്ദമംഗലം ചാപ്റ്റര്‍ രൂപീകരണ യോഗം നടന്നു

കുന്ദമംഗലം: വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയായ മെര്‍ചന്റ് ചേമ്പര്‍ ഇന്റെര്‍നാഷണല്‍ (എം.സി.ഐ) കുന്ദമംഗലം ചാപ്റ്റര്‍ രൂപീകരണ യോഗം മര്‍ക്കസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. ഭാരവാഹികളായി എം.പി മൂസ ഹാജി (ചെയര്‍മാന്‍), മിസ്തഹ് (ബാപ്പു) (കണ്‍വീനര്‍), എ അബൂബക്കര്‍ ഹാജി (ഫിനാന്‍സ് സെക്രട്ടറി), എം.കെ ഹൈദരലി, അബൂബക്കര്‍ കുന്ദമംഗലം(വൈ.ചെയര്‍മാന്‍), ശുഹൈബ് പൊന്നകം, ഇ.റിയാസ് റഹ്മാന്‍ (ജോ. കണ്‍വീനര്‍) എന്നിവരെ തിരെഞ്ഞെടുത്തു. ഈ മാസം 19 ന് മര്‍ക്കസ് ഓഡിറ്റോറിയത്തില്‍ വെച്ച് വ്യാപാര കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു .അക്ക്ബര്‍ ബാദുഷ […]

Kerala

രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും കുടുബത്തെയും അനാഥമാക്കിയ സംഭവമാണ്. കുടുംബത്തെ സഹായിക്കണം: കേരള പത്രപ്രവർത്തക യൂണിയൻ

തിരുവനന്തപുരം: സിറാജ് പത്ര പ്രവർത്തകൻ ബഷീറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി. അപകടം യാദൃച്ഛികം എന്നു പറഞ്ഞ് ലഘൂകരിക്കാനാവില്ല. അപകടത്തിലേക്ക് നയിച്ച കാര്യങ്ങൾ യാദൃച്ഛികമല്ല. വലിയ ധാർമികതയും ഉത്തരവാദിത്വവും മാതൃകാ പ്രവർത്തനവും ആവശ്യമുള്ള ഒരു ഉന്നത ബ്യൂറോക്രാറ്റിന്റെ നടപടി വിളിച്ചു വരുത്തിയ ദുരന്തമാണിത് എന്ന് പ്രഥമദൃഷ്ട്യാ മനസ്സിലാകുന്നവെന്നും ഫേസ്ബുക്കിലൂടെ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. സർക്കാർ ഉത്തരവാദിത്വം മറന്നു പോകരുത്. പ്രതിയെ സഹായിക്കുന്ന രീതിയിലുള്ള പോലീസ് നടപടികളെയും യൂണിയൻ വിമർശിച്ചു. രണ്ടു […]

error: Protected Content !!