Kerala

ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു.. വിട ബഷീർക്ക സഹപ്രവർത്തകർ എഴുതുന്നു

തിരുവനന്തപുരം: സഹപ്രവർത്തകന്റെ ഓർമ്മകളിൽ അനുഭവങ്ങളൾ പങ്കു വെച്ച് മാധ്യമ പ്രവർത്തകർ.
പത്രപ്രവര്‍ത്തന മേഖലയിലെ സൗമ്യമുഖം, വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുന്ന പത്രപ്രവര്‍ത്തകന്‍ ഇതൊക്കെയാണ് പ്രിയ ബഷീറിനെ കുറിച്ച് അവർക്കു പറയാനുള്ളത്. കലര്‍പ്പില്ലാതെ ചിരിച്ചും തമാശയും പറയുന്നവന്‍ . കെ.എം.ബി എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം പലരുടെയും ഇഷ്ട സുഹൃത്തതായിരുന്നു. അവരുടെ ഓർമ്മകളിൽ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി

സുഹൃത്തുക്കളുടെ ഫേസ്ബുക്ക് കുറിപ്പുകളുടെ പൂർണരൂപം

ജയേഷ് പൂക്കോട്ടൂർ

പ്രസ് ക്ലബ്ബിന്റെ ഫുട്ബോൾ മത്സരങ്ങൾ നടക്കുമ്പോഴൊക്കെ കുശലം പറയാൻ വരും…
ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു..
വിട ബഷീർക്ക 😔

ഹസനുൽ ബന്ന

ഒരു നന്മ മരത്തെയാണ്
വേരോടെ പിഴുതുകളഞ്ഞത്

വാണിയന്നൂരിൽ നിന്നും തിരുരിലെ മാധ്യമം ബ്യൂറോയിൽ കയറി വന്ന് സിറാജിന്റെ ലേഖകനെന്ന് പരിചയപ്പെടുത്തി,
സ്വതസിദ്ധമായ ചിരിയോടെ മാധ്യമ പ്രവർത്തനത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശം പ്രകടിപ്പിച്ച മെലിഞ്ഞ പൊടിമീശക്കാരൻ പയ്യൻ അവിടുന്നങ്ങോട് അതിരുകളില്ലാത്ത സ്നേഹ സൗഹൃദത്തിലൂടെ ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു.

തിരൂരിൽ നിന്ന് പടി പടിയായിയായി വളർന്ന് പത്രത്തിന്റെ യൂണിറ്റ് മേധാവിയായി കെ.എം.ബി എന്ന വിളിപ്പേരിൽ തലസ്ഥാന നഗരിയിലെ ഏതാണ്ടെല്ലാ മാധ്യമ പ്രവർത്തകരുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റിയിട്ടും വാണിയന്നൂരിലെ ആ പൊടിമീശക്കാരൻ തന്നെയായിരുന്നു അവനെനിക്ക്.

ഒരു മനുഷ്യനെ പോലും നോവിക്കാത്ത, സഹപ്രവർത്തകരോടും സഹജീവികളോടും ഗുണകാംക്ഷ മാത്രം വെച്ചു പുലർത്തിയ എല്ലാവർക്കും പുഞ്ചിരിയുടെ തണൽ വിരിച്ചു കൊടുത്ത, ഈ വലിയ നന്മ മരത്തെയാണ് മദ്യ ലഹരിയിലാറാടി കൈയും കാലുമുറക്കാതെ വളയം പിടിച്ച് റോഡിലിറങ്ങിയ ‘സെലിബ്രിറ്റി നന്മ മരം’ വാഹനമിടിച്ചു റോഡരികിൽ നിന്നും അടിവേരോടെ പിഴുതെറിഞ്ഞ് കളഞ്ഞത്.

നീ സൗഹൃദം ചൊരിഞ്ഞ ഒരു നൂറ് മനുഷ്യരുടെ പ്രാർഥനകളുണ്ടെടാ നിനക്ക്. നിന്റെ പുഞ്ചിരിക്കുന്ന ആ മുഖം മഞ്ഞുകണങ്ങൾ കൊണ്ട് കഴുകാൻ മാലാഖമാർ കാത്തിരിപ്പുണ്ടെടാ അവിടെ.

നിന്റെ ജീവനറ്റ ശരീരം മുന്നിൽ കിടത്തി നമസ്ക്കരിക്കേണ്ടെന്നതും ദൈവത്തിന്റെ നിയോഗമായിരിക്കും.

അവസാനത്തെ ആ മൂന്ന് പിടി മണ്ണിന്റെ കടം എന്നിൽ ബാക്കി വെച്ചാണ് ഈ യാത്ര. എത്ര നാൾ കഴിഞ്ഞാലും ആ ഖബറിടത്തിൽ ഒന്ന് വരണം.
പ്രിയ ഹബീബെ, അവിടെ വന്ന് നേരിട്ട് ഒരു സലാം പറഞ്ഞ് ഇത്തിരി കണ്ണീർ പൂക്കളെങ്കിലും അർപ്പിക്കണം ❤️ഹസനുൽ ബന്ന

സൂരജ് സജി

കെഎംബി,… ഇനിയില്ല ആ ചിരി. ഹൈദരാബാദിൽ സിപിഎം പാർട്ടി പാർട്ടി കോൺഗ്രസ് മുതൽ കണ്ടു തുടങ്ങിയതാണ് ചിരി. ഒടുവിൽ കൊച്ചിയിൽ നിന്നും ട്രാൻസ്ഫർ ആയി തിരുവനന്തപുരത്തെത്തി നിയമസഭയിൽ എത്തിയപ്പോൾ അവിടെയും ഉണ്ടായിരുന്നു ആ ചിരി. മീഡിയ ഗാലറിയിലും ഹാളിലും ഒക്കെ എല്ലാവരെയും ചിരിപ്പിച്ചു ചിരിച്ചും തമാശകൾ പറഞ്ഞു നടക്കുന്ന കെ എം ബി. ഇനി അതെല്ലാം ഓർമ്മ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!