ചിരിച്ച മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളു.. വിട ബഷീർക്ക സഹപ്രവർത്തകർ എഴുതുന്നു
തിരുവനന്തപുരം: സഹപ്രവർത്തകന്റെ ഓർമ്മകളിൽ അനുഭവങ്ങളൾ പങ്കു വെച്ച് മാധ്യമ പ്രവർത്തകർ. പത്രപ്രവര്‍ത്തന മേഖലയിലെ സൗമ്യമുഖം, വലുപ്പ ചെറുപ്പമില്ലാതെ പെരുമാറുന്ന പത്രപ്രവര്‍ത്തകന്‍ ഇതൊക്കെയാണ് പ്രിയ ബഷീറിനെ കുറിച്ച് അവർക്കു പറയാനുള്ളത്. കലര്‍പ്പില്ലാതെ ചിരിച്ചും തമാശയും പറയുന്നവന്‍ . കെ.എം.ബി എന്ന വിളിപ്പേരിൽ അറിയപ്പെട്ട ഇദ്ദേഹം പലരുടെയും ഇഷ്ട സുഹൃത്തതായിരുന്നു. അവരുടെ ഓർമ്മകളിൽ അവൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു. പ്രമുഖ സൂഫിവര്യന്‍ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ […]
