Trending

ആരോഗ്യമേഖലയില്‍ ഗവേഷണത്തിനും രോഗപ്രതിരോധത്തിനും മുന്‍ഗണന നല്‍കണം: മന്ത്രി കെ മുരളീധരന്‍

കോഴിക്കോട്: ആരോഗ്യമേഖലയുടെ വളര്‍ച്ചയിലും രോഗപ്രതിരോധത്തിലും ഗവേഷണത്തിനും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ചികിത്സാ രീതികള്‍ക്കും വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജ് സുവര്‍ണ ജൂബിലി ആഘോഷം ‘ആലോക’യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം വന്നതിനു ശേഷമുള്ള ഇടപെടലുകള്‍ മാത്രമല്ല ചികിത്സ. രോഗപ്രതിരോധവും തുടര്‍പരിചരണവും ആരോഗ്യകരമായ ജീവിതശൈലിയും ഒരുപോലെ പ്രധാനമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഈ ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ഹൃദയരാഗം’. പദ്ധതി വഴി ആരോഗ്യ സേവകര്‍ വീടുകളിലെത്തി രോഗസാധ്യതാ വിശകലനവും സ്‌ക്രീനിംഗും നടത്തും. 18 വയസ്സിന് മുകളിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതി ആദ്യഘട്ടത്തില്‍ നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, ഇടുക്കി നിയോജക മണ്ഡലങ്ങളില്‍ ആരംഭിക്കുകയും പിന്നീട് സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുഖേന പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, കാന്‍സര്‍, പക്ഷാഘാതം, കരള്‍-വൃക്ക രോഗങ്ങള്‍ എന്നിവ പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിജയത്തിനായി ഹോമിയോപ്പതി വിഭാഗത്തിന്റെ പിന്തുണയും അദ്ദേഹം ആവശ്യപ്പെട്ടു.

ആരോഗ്യമേഖലയില്‍ ഡോക്ടര്‍മാരുടെ സേവനം കൂടുതല്‍ ലഭ്യമാക്കാനായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അറിവിനോടൊപ്പം സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും ഡോക്ടര്‍മാര്‍ പുലര്‍ത്തേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സാധാരണക്കാരായ രോഗികളോടുള്ള സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം ചികിത്സയോളം തന്നെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളേജിന്റെ വളര്‍ച്ചയില്‍ സ്ഥാപനത്തിന്റെ അക്കാദമിക മികവും രോഗീപരിചരണവും ഗവേഷണവും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോളേജിലെ ഗോള്‍ഡന്‍ ജൂബിലി ടവറിന്റെ ഉദ്ഘാടനം, ഓഡിറ്റോറിയത്തിന് സ്ഥാപക പ്രിന്‍സിപ്പലിന്റെ പേര് നല്‍കല്‍, ഡോ. പ്രകാശം അനുസ്മരണ സമ്മേളന ഉദ്ഘാടനം എന്നിവയും മന്ത്രി നിര്‍വഹിച്ചു.

കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. മുന്‍ എം.പി ബിനോയ് വിശ്വം, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.സി. ശോഭിത, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ആര്‍. മന്‍സൂര്‍ അലി, സൂപ്രണ്ട് ഡോ. ബി. റിതേഷ്, ഡി.എം.ഒ ഡോ. ഹന്ന യാസ്മിന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധി ഡോ. പി. വിജയന്‍, എച്ച്.ഡി.എസ് പ്രതിനിധി ഡോ. മുഹ്സിന്‍, പി.ടി.എ പ്രതിനിധി ഡോ. കെ. മുഹമ്മദ് അഷറഫ്, കോളേജ് യൂണിയന്‍ ചെയര്‍പേഴ്സണ്‍ പേര്‍സിസ് തോമസ്, സ്റ്റാഫ് അഡൈ്വസര്‍ ഡോ. ടി.പി. അരുണ്‍ കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!