Trending

ചെത്തുകടവിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; റേഷൻകട ഉടമ റിമാൻഡിൽ

കുന്ദമംഗലം: ചെത്തുകടവിൽ റേഷൻകടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ പത്താം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ റേഷൻകട ഉടമ അറസ്റ്റിൽ. ചെത്തുകടവ് വാലത്തിൽ വീട്ടിൽ ദേവൻ (62) ആണ് റിമാൻഡിലായത്.

നവംബർ 21ന് രാവിലെ 11.45ഓടെയാണ് കേസിനാസ്പദമായ സംഭവം. ചെത്തുകടവ് പാലത്തിന് സമീപമുള്ള റേഷൻകടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ വിദ്യാർഥിനിയോട് വിരൽ സ്കാനറിൽ വെക്കാൻ ആവശ്യപ്പെട്ട ശേഷം ലൈംഗിക ഉദ്ദേശത്തോടെ കൈവിരലിൽ പിടിക്കുകയും കാലിൽ കാൽവെച്ച് തടവുകയും ചെയ്തെന്നാണ് പരാതി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് ക്രൈം നമ്പർ 904/2026 ആയി പോക്സോ നിയമത്തിലെ 7, 8 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!