ലോക ഇതിഹാസ താരം അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയ്ക്ക് രാജ്യാന്തര കളികളിൽ നിന്ന് മൂന്നു മാസം വിലക്ക്. ചിലിയുമായി കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിനിടെ ചുവപ്പ് കാർഡ് കണ്ടതിനെ തുടർന്ന് ലഫറിയോട് കയർത്തിനാണ് വിലക്ക്. നേരത്തെ 50,000 ഡോളർ പിഴയും വിധിച്ചിരുന്നു.
മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിനിടയിലാണ് ചിലി നായകനുമായി കയർത്തതിനെ തുടർന്ന് ഇരു പേർക്കും റഫറി ചുവപ്പ് കാർഡ് വിധിച്ചത്. അതേ സമയം അന്ന് നടന്ന ഫൗൾ തങ്ങൾക്ക് ഇരു പേർക്കും മഞ്ഞ കാർഡ് മാത്രം ലഭിക്കേണ്ടതേ ഉണ്ടായിരുന്നുവെന്ന് മെസ്സി നേരത്തെ പറഞ്ഞിരുന്നു. ഈ വിലക്കോടെ സെപ്റ്റംബർ,ഒക്ടോബർ മാസത്തിൽ നടക്കുന്ന ചിലി,ജർമനി,മെക്സിക്കോ തുടങ്ങിയ രാജ്യങ്ങൾക്കെതിരായുള്ള മത്സരം താരത്തിന് നഷ്ടമാകും.