‘
കൊടുവള്ളി: ദേശിയ പാതയോരത്ത് ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ നിക്ഷേപിച്ച മാലിന്യം ഡിവൈഎഫ്‌ഐ യുടെ പരാതിയെത്തുടര്‍ന്ന് നീക്കം ചെയ്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിക്ക് ശേഷം മുന്‍സിപ്പല്‍ അധികൃതര്‍ മാലിന്യം നീക്കം ചെയ്യുകയായിരുന്നു. വിഷയത്തില്‍ റോഡരികില്‍ മാലിന്യം തള്ളുന്ന സാമൂഹ്യ വിരുദ്ധരുടെ നടപടിയില്‍ ഇത്തരക്കാരെ കണ്ടെത്തുന്നതിന് സംഘടന മുന്നിട്ടിറങ്ങുമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടും, മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടും ഡി.വൈ.എഫ്. ഐ വാവാട് സെന്റര്‍ യൂനിറ്റ് കൊടുവള്ളി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.