Local

അംഗനവാടി കുരുന്നുകള്‍ക്ക് പഠന കിറ്റ് കൈമാറി യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ മാതൃകാ പ്രവര്‍ത്തനം

നരിക്കുനി: ഭാഷാ സമര സ്മരണ ഉണര്‍ത്തി യൂത്ത് ലീഗ് ദിനത്തില്‍ രാംപൊയില്‍ യൂണിറ്റ് യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രദേശത്തെ അംഗന്‍വാടി കുട്ടികള്‍ക്ക് പഠന കിറ്റുകള്‍ കൈമാറി. പരിപാടിയുടെ ഉദ്ഘാടനം മടവൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റുമായ വി.സി റിയാസ് ഖാന്‍ നിര്‍വഹിച്ചു. ടൗണ്‍ യൂത്ത് ലീഗ് പ്രസിഡന്റ് അനീസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എന്‍.പി റഷീദ് മാസ്റ്റര്‍, കെ.കെ മുജീബ്, എ.ഷറഫുദ്ദീന്‍, എ.പി സിന്ദീഖ്, ഇഖ്ബാല്‍ പറമ്പത്ത്, ടി.പി റിയാസ് ,ആര്‍.കെ നിയാസ്, പി.ടി സിന്ദീഖ്, എന്‍.ഷബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സി.എന്‍ ഷാഹുല്‍ അസൈന്‍ സ്വാഗതവും നഴ്‌സറി അധ്യാപിക സക്കീന നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!