അങ്കണവാടികൾ ഈ മാസം തുറക്കാം;സുപ്രിംകോടതി
രാജ്യത്ത് കണ്ടെയൻമെന്റ് സോണുകൾ ഒഴികെയുള്ള അങ്കണവാടികൾ ഈ മാസം തുറക്കാമെന്ന് സുപ്രിംകോടതി നിർദ്ദേശം. തുറക്കുന്നത് സംബന്ധിച്ചുള്ള തീരുമാനമറിയിക്കാൻ ജനുവരി 31നകം സുപ്രിംകോടതി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട് . .എല്ലാ കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് വനിതാ ശിശു വികസന മന്ത്രാലയം ഉറപ്പുവരുത്തണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി. കൊവിഡ് വ്യാപനത്തെ തുടർന്ന് അങ്കണവാടികൾ അടച്ചിട്ടത്തോടെ മുലയൂട്ടുന്ന അമ്മമാർക്കും , കുഞ്ഞുങ്ങൾക്കും ഭക്ഷണ- ആരോഗ്യ സൗകര്യങ്ങൾ മുടങ്ങുന്നതായി ഹർജിയിൽ ആരോപിച്ചിരുന്നു.




