കുന്നമംഗലം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 11 ല്‍ വടക്കെ തെക്കണഞ്ചേരി രജീഷ് കുമാര്‍ സൗജന്യമായ് നല്‍കിയ സ്ഥലത്ത് നിര്‍മ്മിക്കുന്ന കുരിക്കത്തൂര്‍ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍ നിര്‍വ്വഹിച്ചു. സ്റ്റേറ്റ് ഫണ്ടില്‍ നിന്നും ലഭിച്ച 14.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടനിര്‍മാണം.
അങ്കണവാടി ടീച്ചര്‍ ഷീല സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ എം.എം.സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഹിതേഷ് കുമാര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ദിവ്യ, പി ജൂണാര്‍, ബാബു നെല്ലൂളി, ടി.പി ഭാസ്‌കരന്‍നായര്‍, പ്രീതി യു സി തുടങ്ങിയവര്‍ സംസാരിച്ചു, സത്യനാഥന്‍ എ.പി നന്ദിയും പറഞ്ഞു.

