information

അറിയിപ്പുകള്‍

സി-ഡിറ്റില്‍ താത്കാലിക ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാറിന്റെ മോട്ടോര്‍ വാഹന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് പ്രോജക്റ്റിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനു മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ടെസ്റ്റ്, ഇന്റര്‍വ്യൂവിലേക്ക് യോഗ്യതയുള്ള അപേക്ഷകരെ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ സി ഡിറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.careers.cdit.org) റജിസ്റ്റര്‍ ചെയ്യണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.  അവസാന തിയ്യതി  ജനുവരി 25.

ഓണ്‍ലൈന്‍ ലൈസന്‍സ് അപേക്ഷ : പരാതി നല്‍കാം

ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് ഓണ്‍ലൈന്‍ ആയി ലൈസന്‍സിന് അപേക്ഷിക്കുകയും ഓണ്‍ലൈന്‍ സര്‍വ്വറിലെ പ്രശ്നങ്ങള്‍ മൂലം അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും പണം നഷ്ടപ്പെടുകയും ചെയ്ത എല്ലാ ഭക്ഷ്യ വ്യാപാരികളും പ്രശ്നവും അപേക്ഷയുടെ റഫറന്‍സ് നമ്പറും സഹിതം  മുതലകുളത്തുളള ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസില്‍ പരാതി നല്‍കണം. ഫോണ്‍: 0495- 2720744. ഇ.മെയില്‍ : acfskozhikode@gmail.com.
ടെണ്ടര്‍ ക്ഷണിച്ചു

വനിതാശിശു വികസന വകുപ്പിന് കീഴിലെ തോടന്നൂര്‍ ബ്ലോക്ക് ഓഫീസിലുള്ള ശിശുവികസന പദ്ധതി കാര്യാലയത്തിനു കീഴില്‍ 133 അങ്കണവാടികളിലേക്കാവശ്യമായ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിനു വ്യക്തികളില്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ച 2.30 മണിക്ക്. ഫോണ്‍ : 0496-2592722, 8281999291.
ഡോക്ടര്‍മാരുടെ അപേക്ഷ  ക്ഷണിച്ചു

കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായുളള യൂണിക്ക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് (യുഡിഐഡി) വിതരണവുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാരുടെ അപേക്ഷകള്‍ പരിശോധിക്കുന്നതിനും വിവര ക്രോഡീകരണത്തിനും കമ്പ്യൂട്ടര്‍ പരിജ്ഞാനമുളള ഡോക്ടര്‍മാരുടെ അപേക്ഷ  ക്ഷണിച്ചു. രണ്ട് മാസത്തേക്ക് താല്‍ക്കാലിക നിയമനത്തിന് അഞ്ച് ഡോക്ടര്‍മാരുടെ ഒഴിവുകളാണുളളത്. താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ (ജനുവരി 24)  ഉച്ചയ്ക്ക് രണ്ട് മണിക്ക് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ 0495 2370494.

വാഹന ലേലം 30 ന്

കോഴിക്കോട് എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ വാഹനങ്ങള്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജനുവരി 30 ന് രാവിലെ 10 മണിക്ക് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2372927, 9447178063.
ടെന്‍ഡര്‍ ക്ഷണിച്ചു

വടകര അര്‍ബന്‍ ഐ.സി.ഡി എസ് പ്രൊജക്ടിനു കീഴിലുള്ള 84 അങ്കണവാടികളിലേക്ക് 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ അങ്കണവാടി പ്രീ-സ്‌കൂള്‍ കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ വിതരണം ചെയ്യുന്നിന്  താല്‍പ്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്നും  ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി മൂന്ന്  ഉച്ചയ്ക്ക് രണ്ട് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0496 2515176.
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജനുവരി 25 ന് രാവിലെ 10.30 മണിയ്ക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഫാര്‍മസി അസിസ്റ്റന്റ്, ഓഫീസ് അസിസ്റ്റന്റ് (യോഗ്യത : പ്ലസ് ടു, ബിരുദം), മാര്‍ക്കറ്റിങ് എക്സിക്യുട്ടീവ്,  കോ-ഓര്‍ഡിനേറ്റര്‍, കൗണ്‍സിലര്‍, മൊബിലൈസര്‍, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (യോഗ്യത : ബിരുദം), ടീച്ചിങ് സ്റ്റാഫ് (യോഗ്യത : ബിരുദം/ടി.ടി..സി) ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ചും അഭിമുഖത്തില്‍ പങ്കെടുക്കാം.  താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ മതിയായ എണ്ണം ബയോഡാറ്റ സഹിതം  ജനുവരി 25 ന് രാവിലെ 10.30ന് സെന്ററില്‍ എത്തണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495  2370176.  

സൗജന്യ പരീക്ഷാ പരിശീലനം 

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ കോഴിക്കോട് പുതിയറയിലെ ന്യൂനപക്ഷ യുവജനതക്കായുള്ള സൗജന്യ പരിശീലന കേന്ദ്രത്തില്‍ (സിസിഎംവൈ) കേരള പി.എസ്.സി ലാസ്റ്റ് ഗ്രേഡ് മല്‍സരപ്പരീക്ഷക്കായുള്ള സൗജന്യ പരിശീലന കോഴ്സ്  ഫെബ്രുവരി 15 ന് തുടങ്ങും. താല്‍പര്യമുളള, എല്‍ ജി എസ് പരീക്ഷക്ക് അപേക്ഷ നല്‍കിയിട്ടുളളവര്‍ ഫെബ്രുവരി 10 നകം രജിസ്റ്റര്‍ ചെയ്യണം. 20 ശതമാനം സീറ്റുകള്‍ ന്യുനപക്ഷ ഇതര പിന്നോക്ക വിഭാഗത്തില്‍പെട്ടവര്‍ക്ക് ലഭിക്കും.  ഫോണ്‍ : 0495 2724610.

ദര്‍ഘാസ് ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ബാലുശ്ശേരി അഡീഷണല്‍ ഐ,സി.ഡി.എസ് കാര്യാലയ പരിധിയിലെ 104 അങ്കണവാടികളിലേക്കും ഒരു മിനി അങ്കണവാടിയിലേക്കും 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രീസ്‌കൂള്‍ കിറ്റ് വാങ്ങുന്നതിനായി (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ ഒഴികെ) പ്രീ സ്‌കൂള്‍ കിറ്റുകള്‍ (അച്ചടിച്ച് വിതരണം ചെയ്യേണ്ടവ) എന്നിവ നല്‍കുന്നതിന് ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉളള വ്യക്തികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി അഞ്ചിന് രണ്ട് മണി. ഫോണ്‍ 0496 2705228.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!