Kerala

കള്ളനോട്ട് കേസ്: പ്രതികളുടെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്താന്‍ സാധ്യത

കുന്ദമംഗലം:കള്ളനോട്ട് കേസ് എന്‍ഐക്ക് കൈമാറാന്‍ സാധ്യത. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നായി പിടിക്കപ്പെട്ട കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിന് വേണ്ടിയാണ് പോലീസ് ക്രൈംബ്രാഞ്ചില്‍ നിന്ന് എന്‍ഐഎക്ക് കൈമാറാനുള്ള സാധ്യത ഏറെയുള്ളത്. അങ്ങിനെ വരുന്ന പക്ഷം പ്രതികളുടെ പേരില്‍രാജ്യദ്രോഹ കുറ്റവും ചുമത്തിയേക്കും. യു.എ.പി.എ വകുപ്പ് പ്രകാരമാണ് കേസ്സെടുക്കുക. വരും ദിവസങ്ങളില്‍ വിഷയത്തില്‍ തീരുമാനമായേക്കും. പോലീസിന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രതികളെ വളരെ പെട്ടെന്ന് വലയിലാക്കാന്‍ സാധിച്ചത്.പരമാവധി പഴുതടച്ച അന്വേഷമാണ് ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍നിന്നാണ് ഉറവിടം കണ്ടെത്തിയത. […]

Local

നടുവൊടിച്ച് പുതിയ കുഴികൂടി: പരിഹാരമില്ലാതെ കാരന്തൂരിലെ കുഴികള്‍

കുന്ദമംഗലം: പരാതിപ്പെട്ടിട്ടും പ്രതിഷേധിച്ചിട്ടും പരിഹാരമില്ലാതെ കുന്ദമംഗലം മുതല്‍ കാരന്തൂര്‍ വരെയുള്ള നാഷണല്‍ ഹൈവെയിലെ കുഴികള്‍. ദിവസം തോറും കുഴികളുടെ എണ്ണവും യാത്രക്കാരുടെ ബുദ്ധിമുട്ടും വര്‍ദ്ധിച്ച് വരുകയാണ്. മിക്ക സ്ഥലങ്ങളിലും ജപ്പാന്‍ കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളാണ്. കഴിഞ്ഞ ദിവസം കാരന്തൂര്‍ ജംക്ഷനില്‍ രൂപപ്പെട്ട കുഴിയാണ് പുതിയതായി ജനങ്ങളെ വെട്ടിലാക്കിയിരിക്കുന്നത്. രാവിലെയും വൈകീട്ടും ഏറെ തിരക്കനുഭവപ്പെടുന്ന ഇവിടെ കുഴി കാരണം ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ടാണ്. മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സുകളും വാഹനങ്ങളും കുഴിയില്‍ കുടുങ്ങുന്നു. കൂടാത മണിക്കൂറുകളോളമുള്ള […]

Health & Fitness

കുന്ദമംഗലം പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോളിലേക്ക്

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിന് വേണ്ടി വിദ്യാലയ മേധാവികളുടേയും, പി ടി എ യുടേയും യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. BRC ട്രൈനര്‍ നാസര്‍ പദ്ധതി വിഷദീകരിച്ചു. ശുചിത്യം കുട്ടിക്കളിലൂടെ സ്‌കൂളുകളിലെ അജൈവ മാലിന്യം ശേഖരിച്ച് വെക്കുവാന്‍ സംവിധാനം ഏര്‍പെടുതുവാനും ക്ലീന്‍ കേരള ഏജന്‍സിക്ക് കൈമാറുവാനും തീരുമാനിച്ചു. കൂടാതെ വിഷ രഹിത പച്ചക്കറി തോട്ടം, ജൈവ […]

News

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്‍മ

കുന്നമംഗലം: സ്വര്‍ണ്ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമക്ക് തിരിച്ച് നല്‍കി സമൂഹത്തിന് മാതൃക കാണിച്ച സാമൂഹ്യ പ്രവര്‍ത്തകനും FITU മണ്ഡലം കണ്‍വീനറുമായ സലീം മേലേടത്തിനെ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. ജില്ലാ പ്രസിഡണ്ട് അസ്‌ലം ചെറുവാടി പൊന്നാട അണിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശന്‍ മടവൂര്‍, ഇ.പി. അന്‍വര്‍ സാദത്ത്, മണ്ഡലം പ്രസിഡന്റ് ടി.പി. […]

Local

എം. ഐ തങ്ങളുടെ വിയോഗം സമൂഹത്തിന് തീരാ നഷ്ടം : യു.സി.രാമന്‍

കോഴിക്കോട് : അന്തരിച്ച എം ഐ തങ്ങളുടെ വിയോഗം നാടിനും സമൂഹത്തിനും തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ മാതൃക അനുകരണീയമായിരുന്നെന്നും ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു സി രാമന്‍ അനുസ്മരിച്ചു . കലാ ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് തല്‍ഹത്ത് കുന്നമംഗലം അധ്യക്ഷം വഹിച്ചു . ജനറല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പാടം സ്വാഗതം പറഞ്ഞ യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ കെ വി കുഞ്ഞാദു , സക്കീര്‍ ഹുസൈന്‍ […]

മുതിര്‍ന്ന നേതാവ് ജയ്‍പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. . കടുത്ത പനിയെ തുടര്‍ന്ന് കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.  1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. 1970-ല്‍ അദ്ദേഹം കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എയായി. പ്രഭാഷകന്‍ എന്ന നിലയില്‍ പേരെടുത്ത റെഡ്ഡി പിന്‍ക്കാലത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലും ദേശീയ നേതൃത്വത്തിലും ശ്രദ്ധേയനായ വ്യക്തിത്വമായി മാറി. മുന്‍മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പെട്രോളിയം-നഗരവികസന വകുപ്പ് […]

മൂല്യവത്തായ സമൂഹത്തിന് അടിത്തറ പാകുന്നത് മദ്‌റസകൾ ഡോ.അബ്ദുസ്സലാം അഹ്മദ്

ശാന്തപുരം: നന്മയില്‍ ഊട്ടിയുറപ്പിച്ച സാമൂഹികാന്തരീക്ഷം നിലവില്‍വരുത്തുന്നതില്‍ മദ്‌റസകള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയസമിതിയംഗം ഡോ. അബ്ദസ്സലാം അഹ്മദ് പറഞ്ഞു. ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്‍ന്ത്യ (ഐ.ഇ.സി.ഐ) ഏഴ്, ഒന്‍പത് ക്ലാസുകളിലെ പൊതുപരീക്ഷാ വിജയികള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു അദ്ദേഹം. ഐ.ഇ.സി.ഐ ചെയര്‍മാന്‍ ഡോ. കൂട്ടില്‍മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം.ഇ.ബി ഡയറക്ടര്‍ സുശീര്‍ ഹസ്സന്‍, അസി. ഡയറക്ടര്‍ ഡോ. ജലീല്‍ മലപ്പുറം, ജമാഅത്തെ സംസ്ഥാന സമിതി അംഗം കെ.കെ മമ്മുണ്ണി മൗലവി, […]

Kerala

സുനാമിബാധിതര്‍ക്കുള്ള പട്ടയം നല്‍കും; നടപടികള്‍ അന്തിമ ഘട്ടത്തില്‍

കോഴിക്കോട് : പട്ടയമോ രേഖകളോ ഇല്ലാതെ ജീവിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ വീടുകളുടെ പട്ടയവിതരണത്തിനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍. സുനാമി പുനരധിവാസ പദ്ധതി പ്രകാരം ലഭിച്ച ഭൂമിയില്‍ താമസിക്കുന്ന സുനാമി ദുരന്തബാധിതര്‍ക്ക് അര്‍ഹതയ്ക്കനുസരിച്ച് പട്ടയം നല്‍കുന്നതിന് നടപടി സ്വീകരിക്കാനുള്ള നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ക്ക് ലഭിച്ചു. ജില്ലയില്‍ ആകെ 211 വീടുകളാണ് സുനാമി ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. കോഴിക്കോട് താലൂക്കില്‍ ബേപ്പൂര്‍ വില്ലേജില്‍ 53 വീടുകള്‍ക്കും, കൊയിലാണ്ടി താലൂക്കിലെ തിക്കോടി വില്ലേജില്‍ 20, ചേമഞ്ചേരി വില്ലേജില്‍ […]

Health & Fitness

ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന് തുടക്കമായി

കൊതുകുജന്യ രോഗമായ ഡെങ്കിപ്പനിയെ തുരത്താന്‍ തീവ്രശുചീകരണ യജ്ഞവുമായി ജില്ലാ ആരോഗ്യ വകുപ്പ്.  ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉറവിട നശീകരണ ശുചീകരണ യജ്ഞം നടത്തും.  കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.വി ബാബുരാജ് ഡെങ്കിപ്പനി വിരുദ്ധ മാസാചരണത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. രോഗങ്ങളെ തുരത്താന്‍ പല ശീലങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. നിരന്തരമായ ശുചീകരണവും ജാഗ്രതയും  ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ ഉറവിട നശീകരണവും ലഘുലേഖാ വിതരണവും നടത്തി. കൊതുക്- […]

Local

താമരശ്ശേരി ചുരത്തില്‍ എട്ടാം വളവിൽ സംരക്ഷണഭിത്തി നിർമ്മിക്കും

താമരശ്ശേരി: ചുരത്തില്‍ എട്ടാം വളവിനടുത്ത് സംരക്ഷണഭിത്തി വേഗം നിര്‍മ്മിക്കണമെന്ന് ജില്ലാ വികസന സമിതി തീരുമാനം. വളവിനു സമീപം മണ്ണിടിഞ്ഞ് സുരക്ഷാഭീഷണി ഉണ്ടെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ അറിയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇതിനായി ഏകദേശം അഞ്ചു സെന്റോളം വനഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് ദേശീയപാത വിഭാഗം അറിയിച്ചു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാനും ദുരന്തനിവാരണ നിയമ പ്രകാരം സംരക്ഷണഭിത്തി കെട്ടാനും ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശിച്ചു. എംഎല്‍എയുടെ നേതൃത്വത്തില്‍ നേരത്തെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുകയും […]

error: Protected Content !!